ഒട്ടകം രണ്ട് പേരെ കടിച്ചു... ഒരാള്‍ മരിച്ചു
അഹമ്മദാബാദ്: സിംഹവും പുലിയും ഒക്കെ ആളുകളെ കടിച്ച കൊന്ന് വാര്‍ത്തകള്‍ ഏറെ കേട്ടിട്ടുണ്ട്. പാമ്പ് കടിയേറ്റ് ആളുകള്‍ മരിച്ച വാര്‍ത്തകളും കേള്‍ക്കാറുണ്ട്. എന്നാല്‍ ഒട്ടകം കടിച്ച് ഒരാള്‍ മരിക്കുന്ന വാര്‍ത്ത അപൂര്‍വ്വമാണ്.
എന്നാല്‍ അങ്ങനെ ഒരു വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്ന് വരുന്നത്. ഒട്ടകത്തിന്റെ കടിയേറ്റ് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
രാജു എന്ന ഒട്ടകമാണ് പണിയൊപ്പിച്ചത്. ഗോവിന്ദ് ത്രിവേദിയെന്ന ആളാണ് കൊല്ലപ്പെട്ടത്. ത്രിവേദിയുടെ തലയിലാണ് രാജു കടിച്ചത്. ഉടന്‍ തന്നെ ത്രിവേദി മരിക്കുകയും ചെയ്തു.

ഒട്ടകത്തിന്റെ മേല്‍ നോട്ടക്കാരനായ ഫൂല മെന എന്ന ആള്‍ക്കും കടിയേറ്റു. ഇയാള്‍ ഭാഗ്യം കൊണ്ട് ജീവനോടെ രക്ഷപ്പെട്ടു. ത്രിവേദിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫൂലക്ക് കടിയേറ്റത്.
താക്കര്നഗറില് ആണ് സംഭവം. ഒട്ടകത്തിന്റെ ഉടമ രജ്പുത് ഒട്ടകത്തെ അടുത്തുള്ള ഒരു കോഴിഫാമിനടുത്താണ് കെട്ടിയിടാറ്. മേല്‍നോട്ടക്കാരനായ ഫൂല മെന എപ്പോഴും രാജുവിന്റെ കൂടെ ഉണ്ടാകാറുണ്ട്.
ഒട്ടകത്തിനെ അങ്ങനെ കുറ്റം പറയാന്‍ പറ്റില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ത്രിവേദി സ്ഥിരമായി മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുന്ന ആളാണത്രെ. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇയാള്‍ മദ്യപിച്ച് ഒട്ടകത്തിനടുത്തെത്തി ശല്യംപ്പെടുത്തിയത്രെ. ദേഷ്യം വന്ന ഒട്ടകം ത്രിവേദിയുടെ തലക്ക് കടിക്കുകയായിരുന്നു.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications