കാമുകിയെ കൊന്ന കാമുകൻ ജയിലിൽ തൂങ്ങി മരിച്ചു, കൊല്ലപ്പെട്ടത് സർക്കാർ സ്കൂൾ അധ്യാപിക !!!

  • By: മരിയ
Subscribe to Oneindia Malayalam

ചെന്നൈ: അധ്യാപികയായ കാമുകിയെ കാറിടിച്ച് കൊന്ന കാമുകന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ സ്വദേശി നിവേദിത(47)യെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായി ഇളയരാജയാണ് മുണ്ട് ഉപയോഗിച്ച് ജയിലില്‍ തൂങ്ങി മരിച്ചത്.

പ്രണയം

ഇളയരാജയും വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ നിവേദിതയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. ഇതിനിടെ ഇളയരാജയുടെ വിവാഹം കഴിഞ്ഞു. അതിന് ശേഷം നിവേദിത ഇയാളില്‍ നിന്ന് അകലം പാലിയ്ക്കാന്‍ തുടങ്ങി.

 കൊലപാതകം

നിവേദിതയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനായാണ് ഇളയരാജയും അധ്യാപികയും കൂടി ചെന്നൈയില്‍ എത്തിയത്. ഇയാളുടെമായി നിവേദിതയ്ക്ക് അടുപ്പം ഉണ്ടോ എന്ന് ഇളയരാജ സംശയിച്ചിരുന്നു

കൊന്നു

സുഹൃത്തിനൊപ്പം നിവേദിത ബൈക്കില്‍ പുറത്ത് പോയതാണ് ഇളയരാജയെ പ്രകോപിപ്പിച്ചത്. നിവേദിത കാറില്‍ എത്തിയ ഇയാള്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിവേദിത മരിച്ചു.

അറസ്റ്റ്

കാര്‍ ഓടിച്ചിരുന്ന ഇളയരാജയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ തമ്മിലുണ്ടായിരുന്ന അവിഹതബന്ധം വ്യക്തമായി.

ആത്മഹത്യ

റിമാന്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ഇളയരാജ ഉടുത്തിരുന്ന മുണ്ടില്‍ കെട്ടിത്തൂങ്ങി മരിയ്ക്കുകയായിരുന്നു.

English summary
Killer of teacher hangs himself in jail.
Please Wait while comments are loading...