Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസ് ടെക്കിയെ കൊന്നതെന്തിന്? പ്രതി പോലീസിനോട് കാരണം വെളിപ്പെടുത്തി

ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇന്‍ഫോസിസ് ടെക്കി സ്വാതിയെ കൊലപ്പെടുത്തിയത് എന്തിനാണ് പ്രതി രാം കുമാര്‍ പോലീസിനോട് തുറന്നു പറഞ്ഞു. സ്വാതിയുടെ കൊലക്കേസില്‍ കഴിഞ്ഞദിവസം സെങ്കോട്ടയില്‍ വെച്ചാണ് രാം കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സംമ്മതിച്ച പ്രതി കൊലപാതക കാരണം വിശദമാക്കുകയായിരുന്നു.

താനും സ്വാതിയും അപരിചിതരല്ലെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വെച്ചാണ് തങ്ങള്‍ കണ്ടുമുട്ടിയത്. ഇതിനുശേഷം സൗഹൃദം തുടര്‍ന്നു. പരസ്പരം ഫോണ്‍ നമ്പരുകള്‍ കൈമാറിയെന്നും രാം കുമാര്‍ പോലീസിനോട് പറഞ്ഞു. സ്വാതിക്ക് രാം കുമാറിനെ നേരത്തെ അറിയാമായിരുന്നെന്ന് പോലീസ് ഓഫീസറും വ്യക്തമാക്കി.

xswathi

സ്വാതിയോട് കൂടുതല്‍ അടുക്കാനുള്ള രാം കുമാറിന്റെ ശ്രമം യുവതി എതിര്‍ത്തിരുന്നു. പലവട്ടം സ്വാതി രാം കുമാറിനെ അവഗണിച്ചു. ഇതോടെ സ്വാതിയെ പിന്തുടരുന്നതിനും കാണുന്നതിനും വേണ്ടിയാണ് രാം കുമാര്‍ ചൂളമേട് വാടകയ്ക്ക് താമസിക്കാനെത്തിയത്. രാം കുമാര്‍ നേരിട്ട് തന്നെ കാണാന്‍ എത്തിയത് സ്വാതി വാക്കാല്‍ എതിര്‍ത്തിരുന്നു.

ഇത് തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നെന്നാണ് പ്രതി പറയുന്നത്. ഇതോടെ സ്വാതിയെ പരിക്കേല്‍പ്പിക്കണമെന്ന തീരുമാനിക്കുകയായിരുന്നെന്ന് പ്രതി പറയുന്നു. ചെന്നൈയില്‍ സിനിമാ മേഖലയില്‍ താന്‍ അവസരത്തിന് ശ്രമിച്ചതായും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി രാം കുമാറിനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+