Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുവിനെ കൊല്ലുന്നത് ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതുപോലെ!!!

കൊല്‍ക്കത്ത: ഗോമാതാവ് എന്നാല്‍ ഹിന്ദു വിശ്വാസികളെ സംബന്ധിച്ച് വളരെ പരിപാവനമായ ഒരു കാര്യമാണ്. എന്നാല്‍ പശുവിനെ അമ്മയായിട്ട് കാണുന്നവര്‍ പെണ്‍കുട്ടികളായിക്കൂടി കാണുന്നുണ്ടോ എന്നാണ് സംശയം.

പശ്ചിമ ബംഗാളിലെ ആര്‍എസ്എസ് വക്താവ് ജിഷ്ണു ബസു പറയുന്നത് കേട്ടാല്‍ അങ്ങനെയാണ് തോന്നുക. പശുക്കളെ കൊല്ലുന്നതും കള്ളക്കടത്ത് നടത്തുന്നതും ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന് തുല്യമാണെന്നാണ് ഇദ്ദേഹം പറയുന്നത്. അത് മാത്രമല്ല, ഇത് ക്ഷേത്രം തകര്‍ക്കുന്നതിനും തുല്യമാണത്രെ.

Cow

ബീഫും കാലിത്തോലും സാമ്പത്തിക വ്യവസ്ഥയെ തന്നെ നിര്‍ണയിക്കുന്ന ബംഗ്ലാദേശ് ആണ് ഇപ്പോള്‍ കുടുങ്ങിയിരിയ്ക്കുന്നത്. ഇന്ത്യയില്‍ നിന്നാണ് അവിടേയ്ക്ക് ഏറ്റവും അധികം കന്നുകാലികള്‍ എത്തിയിരുന്നത്. അതും കള്ളക്കടത്തിന്റെ വഴിയിലൂടെ തന്നെ.

എന്നാല്‍ മോദി സര്‍ക്കാര്‍ ഇതിന് തടയിട്ടിരിയ്ക്കുകയാണ് ഇപ്പോള്‍. അതിര്‍ത്തി വഴിയുള്ള കാലിക്കടത്ത് തടയാന്‍ അതിര്‍ത്തി രക്ഷാ സേനയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ബംഗ്ലാദേശില്‍ പശുക്കളുടെ വിലയില്‍ നാല്‍പത് ശതമാനത്തോളം വര്‍ദ്ധനയും സംഭവിച്ചു.

ബംഗ്ലാദേശിലേയ്ക്കുള്ള കാലിക്കടത്ത് സംബന്ധിച്ച് ചോദിച്ചപ്പോഴാണ് ആര്‍എസ്എസ് വക്താവ് ജിഷ്ണു ബസുവിന്റെ പ്രതികരണം. എന്തായാലും ഈ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+