കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ മൗനം വെടിഞ്ഞു..! ഗോരക്ഷകരെ തള്ളി മോദി..! മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്..!!

  • By Anamika
Google Oneindia Malayalam News

അഹമ്മദാബാദ്: രാജ്യത്ത് മുന്‍പെങ്ങും ഇല്ലാത്ത വിധം ഗോരക്ഷയുടെ പേരില്‍ കൊലപാതകങ്ങള്‍ പെരുകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനം വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. എന്നാല്‍ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്ത സാഹചര്യത്തില്‍ മോദി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ മൊഴി പുറത്ത്..!! നടിയുമായുള്ള ശത്രുതയുടെ വാസ്തവം ഇതാണ്..!നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ മൊഴി പുറത്ത്..!! നടിയുമായുള്ള ശത്രുതയുടെ വാസ്തവം ഇതാണ്..!

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മോദി അഹമ്മദാബാദിലെ സബര്‍ബന്‍ ആശ്രമത്തിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ വ്യക്തമാക്കി. മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. അഹിംസയുടെ നാടാണ് ഇന്ത്യയെന്നും എന്തുകൊണ്ടാണ് ആളുകള്‍ ഇത് മറക്കുന്നതെന്നും മോദി ചോദിച്ചു.

MODI

ദാദ്രി സംഭവം മുതല്‍ ഇക്കഴിഞ്ഞ ദിവസം ട്രെയിനില്‍ വെച്ച് പതിനാറുകാരന്‍ ജുനൈദിനെ ഗോരക്ഷകര്‍ കൊലപ്പെടുത്തിയത് വരെയുള്ള സംഭവങ്ങളില്‍ മോദി പ്രതികരിച്ചിരുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് രാജ്യത്ത് പശുവിന്റെ പേരിലുള്ള ആക്രമണവും കൊലപാതകങ്ങളും വര്‍ധിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മോദി അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് 63 ഗോരക്ഷാ ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ 97 ശതമാനവും മുസ്ലിംങ്ങള്‍ക്കെതിരെയായിരുന്നു. ഗോരക്ഷയുടെ പേരില്‍ നടന്ന 28 കൊലപാതകങ്ങളില്‍ 24ലിലും ഇരയായത് മുസ്ലീങ്ങളായിരുന്നു.

English summary
Killing people in the name of Gau Bhakti is not acceptable, says Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X