വിദ്യാര്‍ത്ഥിയെ ശാസിച്ചു, വീട്ടുകാര്‍ അധ്യാപകന്റെ മൂക്ക് മുറിച്ചു
സ്‌കൂളിലുണ്ടായ പ്രശ്‌നം വിദ്യാര്‍ത്ഥി വീട്ടില്‍ അറിയിക്കുകയായിരുന്നു. ഇതോടെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ അധ്യാപകനെ മര്‍ദ്ദിച്ച് അവശാനക്കിയ ശേഷം മൂക്ക് ഛേദിക്കുകയായിരുന്നു.
ചണ്ഡിഗഡ്: വിദ്യാര്‍ത്ഥിയെ ശാസിച്ച അധ്യാപകന്റെ മൂക്ക് വീട്ടുകാര്‍ ഛേദിച്ചു. ഹോസ്റ്റലില്‍ മുറി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലായിരുന്നു വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ശാസിച്ചത്.
സ്‌കൂളിലുണ്ടായ പ്രശ്‌നം വിദ്യാര്‍ത്ഥി വീട്ടില്‍ അറിയിക്കുകയായിരുന്നു. ഇതോടെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ അധ്യാപകനെ മര്‍ദ്ദിച്ച് അവശാനക്കിയ ശേഷം മൂക്ക് ഛേദിക്കുകയായിരുന്നു. ഹരിയാനയിലെ മേവാട്ട് സലഹെദിയിലെ മിഡില്‍ സ്‌കൂള്‍ അധ്യാപകനായ ഖാലിദ് ഹുസൈനിയുടെ നേര്‍ക്കാണ് ഈ ക്രൂരത നടന്നത്.

ഗുരുതരാവസ്ഥയിലായ അധ്യാപകനെ നല്‍ഹാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഹരിയാന ടീച്ചേര്‍സ് അസോസിയേഷന്‍ ശക്തമായി. നേരത്തെ ഫിറോസ്ബപുരിലെ ഝിര്‍ക്കയിലും സമാനമായ രീതിയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications