പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ സിഖ് പെണ്‍കുട്ടി കുടുംബത്തിലേക്ക് തിരിച്ചെത്തി; 8 പേര്‍ അറസ്റ്റില്‍
നങ്കാന സാഹിബ്: പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ സിഖ് പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയച്ചതായി നങ്കാന സാഹിബ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്:
19 കാരിയായ ജഗ്ജിത് കൗര്‍ എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പാകിസ്ഥാനിലെ ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി മത പരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ശിരോമണി അകാലിദള്‍ എംഎല്‍എ മഞ്ജിന്ദര്‍ സിംഗ് സിര്‍സ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വീഡിയോ പങ്കിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഈ സംഭവം ലോകമെമ്പാടുമുള്ള സിഖുകാരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് ഭഗവാന്‍ സിംഗ് ഗുരുദ്വാര തംബു സാഹിബിലെ ഗ്രാന്തി (പുരോഹിതന്‍) ആണ്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications