കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ പലരും പേടിച്ചു.. ജയലളിതയുടെ അവസാന നാളുകളെ കുറിച്ച് ആശുപത്രി അധികൃതര്‍ പറയുന്നു

  • By Rohini
Google Oneindia Malayalam News

ചെന്നൈ: അപ്പോളോ ആശുപത്രി അധികൃതര്‍ കഴിവിന്റെ പരമാവധി ജയലളിതയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പക്ഷെ വിധി അനുവദിച്ചില്ല. തിങ്കളാഴ് പതിനൊന്നര മണിയോടെ ജയ അപ്പോളോ ആശുപത്രിയോടും ഭൂമിയോടും വിടപറഞ്ഞ് പോയി.

ജയലളിതയെ എന്തിന് അടക്കം ചെയ്തു, എന്തുകൊണ്ട് ദഹിപ്പിച്ചില്ല; അതിന് ചില കാരണങ്ങളുണ്ട്

അമ്മയെ യാത്രയാക്കിയ ശേഷം ബുധനാഴ്ച അപ്പോളോ ആശുപത്രിയില്‍ ഡോക്ടേഴ്‌സിനെയും നഴ്‌സുമാരെയുമൊക്കെ വിളിച്ചിരുത്തി, ജയലളിതയെ എങ്ങിനെ ചികിത്സിച്ചു എന്നതിനെ കുറിച്ചും, അമ്മയുടെ ആശുപത്രിയിലെ 70 ദിവസങ്ങളെ കുറിച്ചും അവലോകനം നടത്തി. ആ അവലോകനത്തിലെ ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു

പ്രയാസമായിരുന്നു, എന്നാലും

പ്രയാസമായിരുന്നു, എന്നാലും

ആശുപത്രിയിലുള്ള എഴുപത് ദിവസങ്ങളും ജയലളിതയെ സംബന്ധിച്ച് വളരെ പ്രയാസമുള്ളതായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതരോടും ചികിത്സയോടുമുള്ള അവരുടെ സഹകരണവും മാന്യതയും പറയാതിരിയ്ക്കാന്‍ കഴിയില്ല

പ്രിയപ്പെട്ട നഴ്‌സുമാര്‍

പ്രിയപ്പെട്ട നഴ്‌സുമാര്‍

16 നഴ്‌സുമാരാണ് ജയലളിതയുടെ ശുശ്രൂഷയ്ക്ക് ചുറ്റുമുണ്ടായിരുന്നത്. അതില്‍ സമുദേശ്വരി, രേണുക എംവി, ഷീല എന്നീ മൂന്ന് നഴ്‌സുമാര്‍ ജയലളിതയ്ക്ക് പ്രിയപ്പെട്ടവരായിരുന്നു. തന്നെ ഒരു കിങ് കോങിനെ പോലെയാണ് ഇവര്‍ ചികിത്സയ്ക്കുന്നത് എന്ന് ജയ പറയുമായിരുന്നത്രെ.

സൗന്ദര്യത്തെ കുറിച്ച്

സൗന്ദര്യത്തെ കുറിച്ച്

ആദ്യകാല സിനിമാ നടി കൂടെയായ ജയലളിത തന്റെ പ്രിയപ്പെട്ട നഴ്‌സുമാര്‍ക്ക് ചര്‍മ്മ സംരക്ഷണത്തെ കുറിച്ചുള്ള ടിപ്‌സുകള്‍ പറഞ്ഞുകൊടുത്തിട്ടുണ്ടത്രെ. മുടിയുടെ സ്റ്റൈല്‍ മാറ്റുന്ന നിര്‍ദ്ദേശങ്ങളൊക്കെ നല്‍കി എന്നും പറയുന്നു.

സന്തോഷങ്ങള്‍

സന്തോഷങ്ങള്‍

ഈ മൂന്ന് നഴ്‌സുമാര്‍ക്കൊപ്പവും ആശുപത്രിയില്‍ ജയ സന്തോഷവതിയായിരുന്നുവത്രെ. അവരെ കാണുമ്പോഴൊക്കെ അമ്മയുടെ മുഖത്തൊരു ചിരിയുണ്ടാവും. ഭക്ഷണം കഴിക്കാന്‍ ഏറെ പ്രയാസപ്പെടുമായിരുന്നുവെങ്കിലും പരമാവധി ശ്രമിയ്ക്കുമായിരുന്നു.

പലരും പേടിപ്പിച്ചു

പലരും പേടിപ്പിച്ചു

വളരെ കണിശക്കാരിയായ ഭരണാധികാരിയായിരുന്നിട്ട് പോലും ജയലളിതയെ പലരും പേടിപ്പിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. പക്ഷെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടാവും. ആശുപത്രിയിലുള്ള ദിവസങ്ങളിലും ജയ പോരാടുകയായിരുന്നു- ആശുപത്രി അധികൃതര്‍ പറഞ്ഞു

English summary
Jayalalithaa hated the coffee at the Apollo Hospital. Amma as she was fondly called spent over 70 days at the hospital before she breathed her last on Monday at 11.30 PM. On Wednesday there was a condolence meeting at the Apollo hospital where the doctors and nurses described what it was to treat the former Chief Minister of Tamil Nadu. She had three favorite nurses and at times would fondly refer to them as King Kong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X