കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ അക്കൗണ്ട് ബുക്കുകള്‍ കാണാനില്ലെന്ന് കമ്പനി അധികൃതര്‍

Google Oneindia Malayalam News

മുംബൈ: വിജയ് മല്യ വീണ്ടും ഉരുണ്ടു കളിക്കുന്നു. അടച്ചുപൂട്ടിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ അക്കൗണ്ട് ബുക്കുകള്‍ കാണാതെ പോയെന്ന വിശദീകരണവുമായി കമ്പനി അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തി.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ വിജയ് മല്യയും; വിവാദത്തിന് തിരികൊളുത്തിഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ വിജയ് മല്യയും; വിവാദത്തിന് തിരികൊളുത്തി

കമ്പ്യൂട്ടറുകളിലും സെര്‍വറുകളിലുമായാണ് അക്കൗണ്ട് വിവരങ്ങളും രേഖകളും ശേഖരിച്ചിരുന്നത് എന്നാല്‍ ഇതെല്ലാം നഷ്ടമായി. ബാക്ക് അപ്പ് അവസരങ്ങളോ സാങ്കേതിക വിദ്യയോ തങ്ങളുടെ പക്കല്‍ ഇല്ലെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ കമ്പനി അധികൃതര്‍ അറിയിച്ചത്.

Vijay Mallya

വായ്പ തിരിച്ചടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കമ്പനി ഓഫീസ് മുറിയിലുണ്ടായിരുന്ന വസ്തുവകകള്‍ പലിശക്കാര്‍ എടുത്തുകൊണ്ട് പോയതോടെ അക്കൗണ്ട് ബുക്കുകള്‍ നഷ്ടമായെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്. വഞ്ചന കുറ്റം സംബന്ധിച്ച അന്വേഷണങ്ങള്‍ ഈ അക്കൗണ്ട് ബുക്ക് കാണാതായ കഥയെ തുടര്‍ന്ന് സംതംഭിച്ചിരിക്കുകയാണ്.

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുവിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

9000 കോടി രൂപയാണ് ദേശ സാല്‍കൃത ബാങ്കുകളടക്കം വാണീജ്യ ബാങ്കുകളില്‍ നിന്ന് കിങ്ഫിഷര്‍ കമ്പിക്ക് വേണ്ടി വിജയ് മല്യ കടമെടുത്ത് തിരിച്ചടക്കാതെ മുങ്ങിയത്. കഴിഞ്ഞമാസം മുംബൈയിലെ കോടതി യുബി ഗ്രൂപ്പ് ചെയര്‍മാനായ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലണ്ടനില്‍ ഒളിച്ച് താമസിക്കുകയാണ് മല്യ ഇപ്പോള്‍.

English summary
The investigation into an alleged fraud at the now defunct Kingfisher Airlines Ltd has run into an unlikely hurdle: the airline’s books of accounts have vanished.Executives of the grounded airline have informed officials of the Serious Fraud Investigation Office (SFIO) that a vendor had carted away the computers and servers that stored the financial accounts of the airline for non-payment of dues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X