കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്യ ബാങ്കില്‍ തിരിച്ചടക്കാത്ത കടം 4000 കോടി കടന്നു!

Google Oneindia Malayalam News

ദില്ലി: മദ്യരാജാവ് വിജയ് മല്യ തിരിച്ചടക്കാത്ത കടം നാലായിരം കോടി കടന്നു. മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കടം തിരിച്ചടയ്ക്കാന്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പൊതുബാങ്കുകളിലായി 4022 കോടി രൂപയാണ് വിജയ് മല്യ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടം മൊത്തത്തില്‍ 2.4 ലക്ഷം കോടി വരുമെന്നാണ് റിപ്പോര്‍ട്ട്.

വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്വല്ലറിയാണ് ലോണ്‍ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ രണ്ടാമന്‍. 3200 കോടി രൂപയാണ് ഇവര്‍ തിരിച്ചക്കാനുള്ളത്. സുരാജ് ഡയമണ്ട് എന്നായിരുന്നു വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്വല്ലറി നേരത്തെ അറിയപ്പെട്ടിരുന്നത്. എഞ്ചിനീയറിംഗ് ഭീമന്മാരായ ഇലക്ട്രോതേണ്‍ ആണ് കടം തിരിച്ചടക്കാത്തവരുടെ പട്ടികയില്‍ മൂന്നാമന്‍. 2600 കോടിയില്‍പ്പരം വരും ഇവരുടെ കടം.

vijay-malya

2013 ഡിസംബര്‍ വരെ ആദ്യത്തെ അമ്പത് കുടിശ്ശികക്കാര്‍ മാത്രം അടയ്ക്കാനുള്ള തുക 53000 കോടിയാണ്. ഇതില്‍ 19 കമ്പനികളുടെ കുടിശ്ശിക ആയിരം കോടിക്ക് മുകളിലാണ്. പോതുമേഖല ബാങ്കുകള്‍ കഴിഞ്ഞ ഡിസംബറിലാണ് കുടിശ്ശികക്കാരുടെ പട്ടിക ധനകാര്യമന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ലോണ്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയവരുമായി ഇടപെട്ട് പണം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു മന്ത്രാലയം ഇതുവരെ.

എന്നാല്‍ വെറും 1100 കോടി രൂപമ മാത്രമാണ് ഇത്തരത്തില്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്. സാമ്പത്തിക മാന്ദ്യവും സര്‍ക്കാരിന്റെ അയഞ്ഞ സമീപനവും നിയമത്തിലെ ലൂപ് ഹോള്‍സും മറ്റും പിടിവള്ളിയാക്കിയാണ് പല സ്ഥാപനങ്ങളും ലോണ്‍ തിരിച്ചടക്കാതെ മുങ്ങിനടക്കുന്നത്. നാലായിരം കോടിക്ക് മേല്‍ കടമുള്ള മല്യ ഐ പി എല്‍ കമ്പോളങ്ങളില്‍ പൊട്ടിക്കുന്നത് കോടികളാണ്. കോര്‍പറേറ്റ് പവര്‍, സ്റ്റെര്‍ലിങ് ബയോടെക്, കെ എസ് ഓയില്‍, സൂം ഡെവലപ്പേഴ്‌സ് തുടങ്ങിയ കമ്പനികളും ലോണ്‍ തിരിച്ചടക്കാനുള്ളവരുടെ മുന്‍നിര പട്ടികയിലുണ്ട്.

English summary
According to reports Kingfisher Airlines is king of defaulters at Rs 4,022 crore. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X