ഗോവയിലെ കിംഗ്ഫിഷര്‍ വില്ല ആര്‍ക്കും വേണ്ട!നിശാ പാര്‍ട്ടികള്‍ക്കിടയില്‍ മല്യ വല്ല കൂടോത്രം ചെയ്തോ?
ഇത് രണ്ടാം തവണയാണ് വില്ലയുടെ ലേലം മുടങ്ങുന്നത്.
മുംബൈ: വിജയ് മല്യയുടെ നിശാ പാര്‍ട്ടികള്‍ നടന്നിരുന്ന ഗോവയിലെ കിംഗ്ഫിഷര്‍ വില്ല വാങ്ങാന്‍ ആരും വന്നില്ല. ഇത് രണ്ടാം തവണയാണ് വില്ലയുടെ ലേലം മുടങ്ങുന്നത്. റിസര്‍വ്വ് വില അഞ്ചു ശതമാനത്തോളം കുറച്ചിട്ടും ലേലത്തില്‍ പങ്കെടുക്കാന്‍ ആരും വരാത്തതിനാല്‍ ഇനി എന്തു ചെയ്യുമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം.
ഡിസംബര്‍ 22നാണ് കിംഗ്ഫിഷര്‍ വില്ലയുടെ ലേലം നിശ്ചയിച്ചിരുന്നത്. റിസര്‍വ്വ് വിലയില്‍ അഞ്ച് ശതമാനം കുറവ് വരുത്തിയിരുന്നു. 81 കോടി രൂപയായിരുന്നു പുതിയ ലേലത്തിലെ റിസര്‍വ്വ് വില. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം തുടരുന്ന പ്രതിസന്ധികളും, കള്ളപ്പണ വേട്ടയുമെല്ലാമാണ് ലേലത്തില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെ പിന്നോട്ടടിപ്പിച്ചതെന്നാണ് കണ്‍സോര്‍ഷ്യം കരുതുന്നത്. റിസര്‍വ്വ് വില ഇനിയും കുറച്ച്, തുച്ഛവിലയില്‍ വില്ല സ്വന്തമാക്കാനുള്ള ബ്രോക്കര്‍മാരുടെ തന്ത്രമാണ് ലേലത്തില്‍ പങ്കെടുക്കാതിരുന്നതിന് പിന്നിലെന്നും വാര്‍ത്തകളുണ്ട്.

മല്യയുടെ ഗോവയിലെ താവളം...
കിംഗ്ഫിഷര്‍ ഉടമയായ വിജയ് മല്യയുടെ ഗോവയിലെ താവളമാണ് കിംഗ്ഫിഷര്‍ വില്ല. ഈ വില്ലയില്‍ വെച്ചാണ് വിജയ് മല്യയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ ചിലവിട്ട് നിശാ പാര്‍ട്ടികള്‍ നടത്തിയിരുന്നത്.

വില്ല ബാങ്കുകള്‍ പിടിച്ചെടുത്തു
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി വില്ല ഈടാക്കി കാണിച്ച് വിജയ് മല്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍ വായ്പ തിരിച്ചടയ്ക്കാതെ മല്യ മുങ്ങിയതോടെ നിയമ പോരാട്ടത്തിനൊടുവിലാണ് ബാങ്കുകള്‍ വില്ല പിടിച്ചെടുത്ത്.

വാങ്ങാന്‍ ആരും വന്നില്ല...
റിസര്‍വ്വ് വില 81 കോടി രൂപയായി കുറച്ചിട്ടും വില്ല വാങ്ങാന്‍ ആരും വന്നില്ല. ഇതിന് മുന്‍പ് ലേലത്തിന് വെച്ച സമയത്ത് 85 കോടി രൂപയായിരുന്നു ബാങ്കുകള്‍ നിശ്ചയിച്ച റിസര്‍വ്വ് വില. എന്നാല്‍ ആ ലേലത്തിലും ആരും പങ്കെടുക്കാത്തതിനാല്‍ കണ്‍സോര്‍ഷ്യത്തിന് വില്ല വില്ക്കാന് സാധിച്ചിരുന്നില്ല.

ഇനിയും വില കുറയ്ക്കുമോ?
കറന്‍സി നിരോധനവും കള്ളപ്പണവേട്ടയും മൂലം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സംഭവിച്ച മാന്ദ്യമാണ് ലേലത്തില്‍ ആരും പങ്കെടുക്കാതിരുന്നതിന് കാരണമെന്നാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കരുതുന്നത്. എന്നാല്‍ റിസര്‍വ്വ് വില ഇനിയും കുറപ്പിച്ച് തുച്ഛവിലയില്‍ വില്ല സ്വന്തമാക്കാനുള്ള ബ്രോക്കര്‍മാരുടെ തന്ത്രമാണോ ഇതെല്ലാമെന്ന സംശയവും ബലപ്പെടുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications