കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയിലെ കിംഗ്ഫിഷര്‍ വില്ല ആര്‍ക്കും വേണ്ട!നിശാ പാര്‍ട്ടികള്‍ക്കിടയില്‍ മല്യ വല്ല കൂടോത്രം ചെയ്‌തോ?

ഇത് രണ്ടാം തവണയാണ് വില്ലയുടെ ലേലം മുടങ്ങുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

മുംബൈ: വിജയ് മല്യയുടെ നിശാ പാര്‍ട്ടികള്‍ നടന്നിരുന്ന ഗോവയിലെ കിംഗ്ഫിഷര്‍ വില്ല വാങ്ങാന്‍ ആരും വന്നില്ല. ഇത് രണ്ടാം തവണയാണ് വില്ലയുടെ ലേലം മുടങ്ങുന്നത്. റിസര്‍വ്വ് വില അഞ്ചു ശതമാനത്തോളം കുറച്ചിട്ടും ലേലത്തില്‍ പങ്കെടുക്കാന്‍ ആരും വരാത്തതിനാല്‍ ഇനി എന്തു ചെയ്യുമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം.

ഡിസംബര്‍ 22നാണ് കിംഗ്ഫിഷര്‍ വില്ലയുടെ ലേലം നിശ്ചയിച്ചിരുന്നത്. റിസര്‍വ്വ് വിലയില്‍ അഞ്ച് ശതമാനം കുറവ് വരുത്തിയിരുന്നു. 81 കോടി രൂപയായിരുന്നു പുതിയ ലേലത്തിലെ റിസര്‍വ്വ് വില. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം തുടരുന്ന പ്രതിസന്ധികളും, കള്ളപ്പണ വേട്ടയുമെല്ലാമാണ് ലേലത്തില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെ പിന്നോട്ടടിപ്പിച്ചതെന്നാണ് കണ്‍സോര്‍ഷ്യം കരുതുന്നത്. റിസര്‍വ്വ് വില ഇനിയും കുറച്ച്, തുച്ഛവിലയില്‍ വില്ല സ്വന്തമാക്കാനുള്ള ബ്രോക്കര്‍മാരുടെ തന്ത്രമാണ് ലേലത്തില്‍ പങ്കെടുക്കാതിരുന്നതിന് പിന്നിലെന്നും വാര്‍ത്തകളുണ്ട്.

മല്യയുടെ ഗോവയിലെ താവളം...

മല്യയുടെ ഗോവയിലെ താവളം...

കിംഗ്ഫിഷര്‍ ഉടമയായ വിജയ് മല്യയുടെ ഗോവയിലെ താവളമാണ് കിംഗ്ഫിഷര്‍ വില്ല. ഈ വില്ലയില്‍ വെച്ചാണ് വിജയ് മല്യയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ ചിലവിട്ട് നിശാ പാര്‍ട്ടികള്‍ നടത്തിയിരുന്നത്.

വില്ല ബാങ്കുകള്‍ പിടിച്ചെടുത്തു

വില്ല ബാങ്കുകള്‍ പിടിച്ചെടുത്തു

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി വില്ല ഈടാക്കി കാണിച്ച് വിജയ് മല്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍ വായ്പ തിരിച്ചടയ്ക്കാതെ മല്യ മുങ്ങിയതോടെ നിയമ പോരാട്ടത്തിനൊടുവിലാണ് ബാങ്കുകള്‍ വില്ല പിടിച്ചെടുത്ത്.

വാങ്ങാന്‍ ആരും വന്നില്ല...

വാങ്ങാന്‍ ആരും വന്നില്ല...

റിസര്‍വ്വ് വില 81 കോടി രൂപയായി കുറച്ചിട്ടും വില്ല വാങ്ങാന്‍ ആരും വന്നില്ല. ഇതിന് മുന്‍പ് ലേലത്തിന് വെച്ച സമയത്ത് 85 കോടി രൂപയായിരുന്നു ബാങ്കുകള്‍ നിശ്ചയിച്ച റിസര്‍വ്വ് വില. എന്നാല്‍ ആ ലേലത്തിലും ആരും പങ്കെടുക്കാത്തതിനാല്‍ കണ്‍സോര്‍ഷ്യത്തിന് വില്ല വില്‍ക്കാന്‍ സാധിച്ചിരുന്നില്ല.

ഇനിയും വില കുറയ്ക്കുമോ?

ഇനിയും വില കുറയ്ക്കുമോ?

കറന്‍സി നിരോധനവും കള്ളപ്പണവേട്ടയും മൂലം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സംഭവിച്ച മാന്ദ്യമാണ് ലേലത്തില്‍ ആരും പങ്കെടുക്കാതിരുന്നതിന് കാരണമെന്നാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കരുതുന്നത്. എന്നാല്‍ റിസര്‍വ്വ് വില ഇനിയും കുറപ്പിച്ച് തുച്ഛവിലയില്‍ വില്ല സ്വന്തമാക്കാനുള്ള ബ്രോക്കര്‍മാരുടെ തന്ത്രമാണോ ഇതെല്ലാമെന്ന സംശയവും ബലപ്പെടുന്നുണ്ട്.

English summary
Goa's Kingfisher Villa, once used by Mallya to host lavish parties, fails to find takers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X