കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിന് വോട്ട് ചെയ്താലും കോണ്‍ഗ്രസ് പെട്ടിയിലേക്ക്

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്താലും ഫലത്തില്‍ അത് എത്തുക കോണ്‍ഗ്രസ് പെട്ടിയിലേക്കാണെന്ന് മുന്‍ ഐ പി എസ് ഓഫീസറും ആക്ടിവിസ്റ്റുമായ കിരണ്‍ ബേദി. ആം ആദമിയെ വോട്ട് ചെയ്ത് ജയിപ്പിച്ചാലും പിന്‍വാതിലിലൂടെ ഭരിക്കുന്നത് കോണ്‍ഗ്രസ് തന്നെയായിരിക്കും. ദില്ലിയില്‍ അതാണ് കാണുന്നത്. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്. അതിനുള്ള ഒരേയൊരു മാര്‍ഗം നരേന്ദ്രമോഡിയാണ് - ബേദി പറഞ്ഞു.

രണ്ട് ദേശീയ പാര്‍ട്ടികളാണ് ഉളളത്. കോണ്‍ഗ്രസും ബി ജെ പിയും. ഇതില്‍ ആരെയാണ് നമ്മള്‍ തിരഞ്ഞെടുക്കുക. തൂക്കുമന്ത്രിസഭ വേണ്ട എന്ന് ആഗ്രഹിക്കുന്നവര്‍ ഈ രണ്ട് പാര്‍ട്ടികളില്‍ ഒന്നിന് വോട്ടുചെയ്‌തേ മതിയാകൂ. കോണ്‍ഗ്രസിനെ വോട്ട് ചെയ്ത് പുറത്താക്കുകയാണ് വേണ്ടത്. വികസനമാണ് രാജ്യത്ത് വേണ്ടത് എന്നാഗ്രഹിക്കുന്നവര്‍ നരേന്ദ്രമോഡിക്ക് വോട്ടുചെയ്യും.

Kiran Bedi

നരേന്ദ്രമോഡി എന്ന പേരിന് ഗുജറാത്തില്‍ വികസനം എന്നാണ് അര്‍ഥം. മൂന്ന് തവണ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി നരേന്ദ്രമോഡി അദ്ദേഹത്തിന്റെ ഭരണപാടവം തെളിയിച്ചുകഴിഞ്ഞു. ഗുജറാത്തിന്റെ വികസനത്തിന് പിന്നില്‍ മോഡിയാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന് കഴിവുണ്ട്. അദ്ദേഹത്തിന് പരിചയസമ്പത്തുണ്ട്. സത്യസന്ധനായ നേതാവാണ് അദ്ദേഹം.

നരേന്ദ്രമോഡിക്ക് വോട്ടുചെയ്യുമെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ കിരണ്‍ ബേദി പോസ്റ്റ് ചെയ്തത്് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അണ്ണാ ഹസാരെയുടെ കൂടെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന ബേദി പക്ഷേ അരവിന്ദ് കെജ്രിവാളുമായി അത്ര അടുപ്പത്തിലല്ല. കെജ്രിവാളിനെ മറികടന്ന് മോഡിയെ പിന്തുണയ്ക്കുന്നതിനുള്ള വിശദീകരണം കൂടിയാണ് അവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

English summary
Former IPS officer turned social activist Kiran Bedi backed BJP prime ministerial candidate Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X