ആപ്പ് വിമത നേതാക്കള്‍ക്ക് കിരണ്‍ ബേദിയുടെ പിന്തുണ
ദില്ലി: ആം ആദ്മി പാര്‍ട്ടിയിലെ വിമത നേതാക്കള്‍ക്ക് ബി ജെ പി നേതാവ് കിരണ്‍ ബേദിയുടെ പിന്തുണ. എന്ത് കൊണ്ടാണ് താന്‍ കെജ്രിവാള് ഗ്രൂപ്പ് വിട്ടത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നാണ് ബേദി പറയുന്നത്. കേജ്രിവാളിനെതിരേ ആരോപണങ്ങളുമായി പ്രശാന്ത് ഭൂഷണ് തുറന്ന കത്തയച്ച സാഹചര്യത്തിലാണ് കിരണ്‍ ബേദി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്ന തന്റെ ആരോപണത്തിന് തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ഇതേ കാരണങ്ങള്‍ കൊണ്ടാണ് താന്‍ കെജ്രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാതിരുന്നത്. പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും ദേശീയ കൗണ്‍സിലില്‍ നിന്നും ആം ആദ്മി പാര്‍ട്ടി പുറത്താക്കിയത് പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്നതിന്റെ തെളിവാണ്.

ആം ആദ്മി പാര്‍ട്ടിയില്‍ കേജ്രിവാള് ഹൈക്കമാന്‍ഡ് സംസ്കാരം വളര്‍ത്തുകയാണ് എന്നാണ് പ്രശാന്ത് ഭൂഷണ് തുറന്ന കത്തിലൂടെ പറഞ്ഞത്. വാലാട്ടികളെ മാത്രം കണക്കിലെടുത്ത് ഏറെക്കാലം മുന്നോട്ട് പോകാനാകില്ല എന്നും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ പ്രശാന്ത് ഭൂഷണ് കെജ്രിവാളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അണ്ണാ ഹസാരെ, അരവിന്ദ് കെജ്രിവാള് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം അഴിമതി വിരുദ്ധ മുന്നണിയില്‍ സജീവമായിരുന്ന കിരണ്‍ ബേദി പിന്നീട് ബി ജെ പിയില്‍ ചേരുകയായിരുന്നു. ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കിരണ്‍ ബേദി ദയനീയമായി പരാജയപ്പെട്ടു. ബേദിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബി ജെ പി വെറും 3 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ എ എ പി ചരിത്രവിജയത്തോടെയാണ് ഭരണത്തിലെത്തിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications