കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് വിമത നേതാക്കള്‍ക്ക് കിരണ്‍ ബേദിയുടെ പിന്തുണ

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയിലെ വിമത നേതാക്കള്‍ക്ക് ബി ജെ പി നേതാവ് കിരണ്‍ ബേദിയുടെ പിന്തുണ. എന്ത് കൊണ്ടാണ് താന്‍ കെജ്രിവാള്‍ ഗ്രൂപ്പ് വിട്ടത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നാണ് ബേദി പറയുന്നത്. കേജ്രിവാളിനെതിരേ ആരോപണങ്ങളുമായി പ്രശാന്ത് ഭൂഷണ്‍ തുറന്ന കത്തയച്ച സാഹചര്യത്തിലാണ് കിരണ്‍ ബേദി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്ന തന്റെ ആരോപണത്തിന് തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ഇതേ കാരണങ്ങള്‍ കൊണ്ടാണ് താന്‍ കെജ്രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാതിരുന്നത്. പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും ദേശീയ കൗണ്‍സിലില്‍ നിന്നും ആം ആദ്മി പാര്‍ട്ടി പുറത്താക്കിയത് പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്നതിന്റെ തെളിവാണ്.

kiran-bedi

ആം ആദ്മി പാര്‍ട്ടിയില്‍ കേജ്രിവാള്‍ ഹൈക്കമാന്‍ഡ് സംസ്‌കാരം വളര്‍ത്തുകയാണ് എന്നാണ് പ്രശാന്ത് ഭൂഷണ്‍ തുറന്ന കത്തിലൂടെ പറഞ്ഞത്. വാലാട്ടികളെ മാത്രം കണക്കിലെടുത്ത് ഏറെക്കാലം മുന്നോട്ട് പോകാനാകില്ല എന്നും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ പ്രശാന്ത് ഭൂഷണ്‍ കെജ്രിവാളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അണ്ണാ ഹസാരെ, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം അഴിമതി വിരുദ്ധ മുന്നണിയില്‍ സജീവമായിരുന്ന കിരണ്‍ ബേദി പിന്നീട് ബി ജെ പിയില്‍ ചേരുകയായിരുന്നു. ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കിരണ്‍ ബേദി ദയനീയമായി പരാജയപ്പെട്ടു. ബേദിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബി ജെ പി വെറും 3 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ എ എ പി ചരിത്രവിജയത്തോടെയാണ് ഭരണത്തിലെത്തിയത്.

English summary
Kiran Bedi on Saturday backed rebel AAP leader Prashant Bhushan for accusing Arvind Kejriwal of turning the party into a high command-oriented outfit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X