കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീസുരക്ഷ.. രാത്രി വേഷം മാറി കിരൺ ബേദി.. സംഗതി കൊള്ളാം, പക്ഷേ ഹെൽമറ്റെവിടെ എന്ന് സോഷ്യൽ മീഡിയ!!

  • By Kishor
Google Oneindia Malayalam News

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഗവര്‍ണ്ണറും ബി ജെ പി നേതാവുമായ കിരണ്‍ബേദിയുടെ രാത്രിയാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. സ്ത്രീകള്‍ സുരക്ഷിതരാണോ എന്നറിയാന്‍ വേണ്ടിയാണ് മുന്‍ ഐ പി എസ് ഓഫീസർ കൂടിയായ ബേദി രാത്രി വേഷം മാറി നടന്നത്. സല്‍വാര്‍ ധരിച്ച കിരൺ ബേദി തല ഷാളുകൊണ്ട് മൂടിയ ശേഷമാണ് സ്‌കൂട്ടറിനു പിന്നിലിരുന്ന് യാത്ര ചെയ്തത്.

പ്രമുഖ സീരിയൽ താരങ്ങൾ കാറപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു! മദ്യപാനം, അമിതവേഗത?? ദുരൂഹത തീരുന്നില്ല!!പ്രമുഖ സീരിയൽ താരങ്ങൾ കാറപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു! മദ്യപാനം, അമിതവേഗത?? ദുരൂഹത തീരുന്നില്ല!!

അര്‍ധരാത്രി മുതല്‍ രാവിലെ ആറ് മണിവരെയായിരുന്നു കിരൺ ബേദിയുടെ യാത്ര. പുതുച്ചേരിയില്‍ സ്ത്രീകള്‍ രാത്രിയില്‍ സുരക്ഷിതരാണ് എന്ന് ബേദി തന്നെ ട്വിറ്ററിൽ പറഞ്ഞു. കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും കിരണ്‍ ബേദി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ എഴുതിയ പോസ്റ്റിൽ പറഞ്ഞു. എന്നാൽ, സ്കൂട്ടറിൽ സഞ്ചരിക്കവേ കിരൺ ബേദി എന്തുകൊണ്ട് ഹെൽമറ്റ് വെച്ചില്ല എന്നാണ് സോഷ്യൽ മീഡിയയ്ക്ക് ചോദിക്കാനുള്ളത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുമുണ്ട്.

kiranbedi

2016 മെയ് മാസത്തിലാണ് മുന്‍ ഐ പി എസ് ഓഫീസറും ബി ജെ പി നേതാവുമായ കിരണ്‍ബേദിയെ പുതുച്ചേരിയുടെ ഗവര്‍ണ്ണറായി നിയമിച്ചത്. പുതുച്ചേരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗസ്സ് -ഡിഎംകെ സഖ്യം 17 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയതിനു പിറകേയായിരുന്നു ഇത്. 2015ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കിരണ്‍ബേദി ദയനീയമായി പരാജയപ്പെട്ടിരുന്നു.

English summary
Ponducherry 's Lieutenant Governor Kiran Bedi went undercover to check the security of women in the Union Territory in night. She secretly roam around Ponducherry on scooter and hid her face with scarf. She later posted the video on her official twitter handle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X