കിരണ്‍ ബേദിക്ക് രണ്ട് വോട്ടേഴ്‌സ് ഐഡി... അതെങ്ങനെ?
ദില്ലി: ദില്ലിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിക്ക് രണ്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍. ഇതെങ്ങനെ സംഭവിച്ചു എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഒരേ വിലാസത്തില്‍ രണ്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളെങ്കില്‍ പിന്നെയും അംഗീകരിക്കാം. എന്നാല്‍ ഇത് രണ്ട് വിലാസങ്ങളിലായിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. അപ്പോള്‍ പിന്നെ കിരണ്‍ ബേദി അറിയാതെയല്ല ഈ കാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം ഉദയ് പാര്‍ക്കിലേയും തല്‍കതോറ ലെയ്‌നിലേയും വിലാസത്തിലാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ കിരണ്‍ ബേദി ഇക്കാര്യത്തില്‍ ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
എന്തായാലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വെറുതേയിരിക്കുന്നില്ല, അവര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഒന്ന് റദ്ദാക്കാന്‍ കിരണ്‍ ബേദി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. കാര്യങ്ങള്‍ അങ്ങനെയല്ലെങ്കില്‍ കിരണ്‍ ബേദി നിയമ നടപടി നേരിടേണ്ടിവരും എന്ന് ഉറപ്പാണ്.
ഉദയ് പാര്‍ക്കിലെ തിരിച്ചറിയല്‍ കാര്‍ഡ് വച്ചാണ് കിരണ്‍ ബേദി തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇനിയിപ്പോള്‍ രണ്ട് കാര്‍ഡുകളില്‍ ഒന്ന് റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ തന്നെ അത് ഉദയ് പാര്‍ക്കിലേതാണെങ്കിലും കിരണ്‍ ബേദി കുടുങ്ങും.
എന്തായാലും ബേദിക്കെതിരെ ഈ ആരോപണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിലാണ് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും












Click it and Unblock the Notifications