കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മുഖ്യമന്ത്രി കിരണ്‍ ബേദി തന്നെ?

Google Oneindia Malayalam News

ദില്ലി: മുന്‍ ഐ പി എസ് ഓഫീസറും അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപിലെ നേതാവുമായ കിരണ്‍ ബേദി ദില്ലി മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിയുന്നു. ഡോ ഹര്‍ഷവര്‍ദ്ധന്‍ മോദി മന്ത്രിസഭയില്‍ അംഗാമായാല്‍ കിരണ്‍ ബേദിയായിരിക്കും ബി ജെ പിയുടെ ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നാണ് അഭ്യൂഹങ്ങള്‍. മുതിര്‍ന്ന ബി ജെ പി നേതാവായ നിതിന്‍ ഗഡ്കരിയാണ് വീണ്ടും ഇക്കാര്യം മുന്നോട്ടുവെച്ചത്.

താന്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനുളള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ചൊവ്വാഴ്ച കിരണ്‍ ബേജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ ബി ജെപിയില്‍ ചേരാനാണോ താല്‍പര്യം എന്ന ചോദ്യത്തിന് കിരണ്‍ ബേദി മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പിന്തുണക്കുന്ന നിലപാടാണ് കുറെ കാലമായി കിരണ്‍ ബേദിക്ക് ഉളളത്. നേതാവില്ലാതിരുന്ന ഇന്ത്യയ്ക്ക് നേതാവിനെ കിട്ടി എന്നാണ് മോദിയുടെ വിജയത്തോട് കിരണ്‍ ബേദി പ്രതികരിച്ചത്.

kiran-bedi

ദില്ലിയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് തികച്ചും അനുകൂലമായിരുന്നു. ആകെയുള്ള ഏഴ് സീറ്റുകളും ബി ജെ പി ജയിച്ചു. 2009 ല്‍ ഈ ഏഴ് സീറ്റുകളും കോണ്‍ഗ്രസിനായിരുന്നു. ദില്ലി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. അണ്ണാ ഹസാരെ ക്യാംപില്‍ നിന്നും കെജ്രിവാളിന് അവിടെ നിന്നും തന്നെ ഒരു മറുപടി എന്ന നിലയിലാകും ബി ജെ പി കിരണ്‍ ബേദിയെ ഉയര്‍ത്തിക്കൊണ്ടുവരിക.

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പാര്‍ട്ടിയിലെ ഒരു വിഭാഗം എം എല്‍ എമാരുടെ എതിര്‍പ്പും പിന്തുണ നല്‍കേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനവുമാണ് ആപ്പിന് തിരിച്ചടിയായത്. ദില്ലിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം. 70 അംഗ ദില്ലി സഭയില്‍ ബി ജെ പിക്ക് 32 ഉം ആം ആദ്മി പാര്‍ട്ടിക്ക് 28 ഉം അംഗങ്ങളാണ് ഉള്ളത്.

English summary
Former IPS official Kiran Bedi, who has been heaping praise on Narendra Modi in the past couple of months, dropped hints of joining politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X