Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയുടെ ദില്‍ ആകാന്‍ കിരണ്‍ബേദി, ബിജെപി സ്ഥാനാര്‍ത്ഥിയായി കെജ്രിവാളിനെതിരെ?

ദില്ലി: ദില്ലിയില്‍ കെജ്രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ ബേദി മത്സരിയ്ക്കുമെന്ന് സൂചന. ബിജെപിയില്‍ അംഗത്വം നേടിയ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദി താന്‍ ദില്ലിയെ രാജ്യത്തിന്റെ ഹൃദയമാക്കിമാറ്റുമെന്നാണ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തനിയ്ക്ക് പ്രചോദനമാണെന്നും നാല്‍പ്പത് വര്‍ഷത്തെ അനുഭവ സമ്പത്ത് തനിയ്ക്കുണ്ടെന്നും അവര്‍ പറയുന്നു. അമിത് ഷാ, കിരണ്‍ബേദിയെ ദില്ലിയിലെ സ്ഥാനര്‍ത്ഥിയായി പ്രഖ്യാപിയ്ക്കുമെന്നാണ് പ്രതിക്ഷ .

അണ്ണഹസാരെയുടെ സമരങ്ങളില്‍ പങ്കാളികളായിരുന്നു കെജ്രിവാളും കിരണ്‍ ബേദിയും. ആദ്മി പാര്‍ട്ടി രൂപീകരിച്ച് കെജ്രിവാള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിതോടെ കെജ്രിവാളുമായി കിരണ്‍ ബേദി അകന്നു. ദില്ലി പിടിയ്ക്കാന്‍ ബിജെപി ഇറങ്ങിത്തിരിച്ചതോടെ പ്രമുഖരുടെ കുത്തൊഴുക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ് .

Kiran Bedi, Kejriwal

ഇതിനിടയിലാണ് കിരണ്‍ ബേദി പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് . ബിജെപിയുടെ ടോള്‍ഫ്രീ നന്പരില്‍ വിളിച്ചാണ് ബേദി അംഗത്വം എടുത്ത്. തെന്നിന്ത്യന്‍ നായിക ജയപ്രദ, മുന്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തയുമായ ഷാസിയ ഇല്‍മി എന്നിവരും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട് . എന്തായാലും ദില്ലിയില്‍ കെജ്രിവാളിന്റെ എതിരാളിയായി ബിജെപി പ്രഖ്യാപിയ്ക്കുന്നത് ആരെയാണെന്ന് കാത്തിരുന്നു കാണാം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+