കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിരണ്‍ ബേദിയെ എത്തിച്ചത് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത്

  • By Gokul
Google Oneindia Malayalam News

ദില്ലി: തിഹാര്‍ ജയിലിലെ ഇന്‍സ്‌പെക്ടര്‍ ജനറലായി ജയില്‍ അടക്കിഭരിച്ച പെണ്‍സിംഹം കിരണ്‍ ബേദി ബിജെപിയിലെത്തിയത് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണെന്ന് സൂചന. അണ്ണ ഹസാരെ അരവിന്ദ് കെജ്‌രിവാള്‍ ടീമിനൊപ്പം അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അവര്‍ വലിയൊരു വാഗ്ദാനം ലഭിക്കാതെ ബിജെപിയിലേക്ക് പോകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

അടുത്തദിവസം തന്നെ ചേരുന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം കിരണ്‍ ബേദിയുടെ സ്ഥാനാര്‍ത്ഥിത്വം ഒദ്യോഗികമായി തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അറിയിച്ചിട്ടുണ്ട്. മത്സരിക്കുന്ന മണ്ഡലത്തിന്റെ കാര്യത്തിലും ബിജെപിയുടെ തീരുമാനം അനുസരിക്കുമെന്ന് കിരണ്‍ ബേദി പറഞ്ഞു.

kiran-bedi

മുന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ തന്നെ മത്സരിക്കാന്‍ തയ്യാറാണെന്ന് കിരണ്‍ ബേദി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഉണ്ടാകുന്ന നാണക്കേട് ഒഴിവാക്കാന്‍ സുരക്ഷിത മണ്ഡലം കിരണ്‍ ബേദിക്ക് നല്‍കണമെന്നാണ് ഒരുവിഭാഗം ബിജെപി നേതാക്കളുടെ നിര്‍ദ്ദേശം.

ബേദിയെ തങ്ങളുടെ പക്ഷത്തെത്തിക്കാന്‍ കഴിഞ്ഞത് ആം ആദ്മിയുടെ വോട്ടുചോര്‍ച്ചയ്ക്കിടയാക്കുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പുണ്ടായതുപോലെ ബിജെപി കോര്‍പ്പറേറ്റു ബന്ധങ്ങളുടെ വ്യക്തമായി തെളിവുകളുമായി എതിര്‍പക്ഷത്തെ ആക്രമിക്കുകയാണ് ലക്ഷ്യമെന്ന് ആം ആദ്മിയും വ്യക്തമാക്കുന്നു. ഡിസംബര്‍ 7ന് ആണ് ദില്ലി തെരഞ്ഞെടുപ്പ്. നിലവില്‍ സ്ഥിതി ബിജെപിക്ക് അനുകൂലമാണെങ്കിലും കടുത്ത മത്സരവുമായി ആം ആദ്മി പിറകെയുണ്ട്.

English summary
Kiran Bedi may be Delhi BJP CM candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X