'കൊറോണയെ പേടിച്ച് മുട്ട വലിച്ചെറിഞ്ഞു, നിറയെ കോഴിക്കുഞ്ഞുങ്ങൾ'; കിരൺ ബേദിക്ക് ട്രോൾ മഴ
ദില്ലി; കൊവിഡ് കാലത്ത് നിരവധി വ്യാജ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊറോണയെന്ന ഇരുട്ടിനെ തുരത്താൻ ഐക്യ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പോലും വ്യാജ അവകാശവാദങ്ങളുടെ മേമ്പൊടി ചേർത്ത് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ശ്രേണിയിൽ ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ ഒരു ട്വീറ്റാണ്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മുട്ടകള്‍ ഉപേക്ഷിക്കുകയും ആ മുട്ടകള്‍ വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങള്‍ എന്ന വിവരണത്തോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കാണ് ഇപ്പോൾ ട്രോൾ മഴ.

മുട്ട വിരുഞ്ഞു
കൊറോണയുടെ പശ്ചാത്തലത്തിൽ ഉപയോഗിക്കാൻ കഴിയാതെ വന്ന മുട്ടകൾ വലിച്ചെറിഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം നോക്കിയപ്പോൾ ദാ കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായിരിക്കുന്നു എന്നാണ് കിരൺ ബേദിയുടെ ട്വീറ്റ്. വിജനമായ സ്ഥലത്ത് കുറേ പേർ നിൽക്കുന്നതായും കുറേ കോഴിക്കുഞ്ഞുങ്ങളും ഉള്ള വീഡിയോ ആണ് അവർ പങ്കുവെച്ചത്.

നിഗൂഢ വഴികൾ
പ്രകൃതിയുടെ സൃഷ്ടി. ജീവിതത്തിന് അതിന്റേതായ നിഗൂഢമായ വഴികളുണ്ടെന്നും തന്റെ ട്വീറ്റിൽ കിരൺ ബേദി കുറിച്ചു. അതേസമയം ട്വീറ്റിൽ കിരൺ ബേദിയെ രൂക്ഷമായി പരിഹസിക്കുകയാണ് ട്വിറ്റേറിയൻസ്. ദയവ് ചെയ്ത് നിങ്ങളുടെ വാട്സ് ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യൂവെന്നായിരന്നു ചിലർ കുറിച്ചത്.
|
കൊറോണ പോലും ചിന്തിക്കും
മുട്ട ഉപേക്ഷിച്ചെങ്കില്‍ അത് എറിഞ്ഞുകളഞ്ഞെങ്കില്‍ പൊട്ടിയിട്ടുണ്ടാവില്ലേ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അൽപം മുൻപ് താൻ പാലും പാലകും പുറത്ത് കളഞ്ഞിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞ് വന്ന് നോക്കിയപ്പോൾ അവിടെ പാലക്ക് പനീർ ഉണ്ടായി എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. താൻ ഇതുപോലൊരു നാട്ടിലാണല്ലോ വന്നതെന്ന് കൊറോണ പോലും ചിന്തിക്കുന്നുണ്ടാകുമെന്ന് ചിലർ കുറിച്ചു.
Recommended Video

ഓം പറയുന്ന സൂര്യൻ
ഇത് ആദ്യമായല്ല കിരൺ ബേദി ഇത്തരത്തിൽ വാർത്തകളും വീഡിയോകളും പങ്കുവെയ്ക്കുന്നത്. സൂര്യൻ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോർഡ് ചെയ്തെന്നുള്ള വിഡിയോ കിരൺബേദി ട്വീറ്റ് ചെയ്തിരുന്നു. നാസ റെക്കോർഡ് ചെയ്ത സൂര്യന്റെ ശബ്ദം, സൂര്യൻ ഓം ജപിക്കുന്നു എന്ന ക്യാപ്ഷനുള്ള വിഡിയോ ആണ് കിരൺ ബേദി പങ്കുവെച്ചത്. മനുഷ്യന് കേൾക്കാൻ സാധിക്കാത്ത ഈ ശബ്ദം നാസ റെക്കോർഡ് ചെയ്തതാണെന്നും ബേദി അവകാശപ്പെട്ടിരുന്നു. വലിയ ട്രോളാണ് ഇതിന് ലഭിച്ചത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications