കിരണ്‍ ബേദിയെ പുതുച്ചേരി ലഫ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി;തെലങ്കാന ഗവര്‍ണര്‍ക്ക് താല്‍ക്കാലിക ചുമതല
ദില്ലി; ഭരണ പ്രതിസന്ധിക്കിടെ കിരണ്‍ ബേദിയെ പുതുച്ചേരി ലഫ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി.തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സുന്ദര്രാജന് പുതുച്ചേരിയുടെ അധിക ചുമതല നൽകികൊണ്ട് രാഷ്ട്രപതി ഭവൻ ഉത്തരവിറക്കി. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവെക്കുകയും സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തതിനിടെയാണ് സംസ്ഥാനത്ത് പുതിയ സംഭവവികാസങ്ങൾ.
ഭരണകക്ഷിയായ കോൺഗ്രസ്-ഡിഎംകെ സഖ്യത്തെ പ്രതിസന്ധിയിലാക്കി ഇന്നാണ് നാലാമത്തെ എംഎൽഎ രാജി വെച്ചത്. കാമരാജ് നഗറിൽ നിന്നുള്ള കോൺഗ്രസ് അംഗം ജാൻകുമാർ ആയിരുന്നു മുഖ്യമന്ത്രി നാരായണ സ്വാമിക്കെതിരെ പ്രതിഷേധിച്ച് രാജിവെച്ചത്.കഴിഞ്ഞ ദിവസത്തിനിടെ മൂന്ന് എംഎൽഎമാർ രാജിവെച്ചിരുന്നു. തുടർന്നാണ് സർക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായത്.

കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് 18 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. കോൺഗ്രസിന് 14 അംഗങ്ങളും ഡിഎംകെയ്ക്ക് മൂന്ന് അംഗങ്ങളും കൂടാതെ ഒരു സ്വതന്ത്രന്റെ പിന്തുണയും സർക്കാരിന് ഉണ്ടായിരുന്നു.എംഎൽഎമാരുടെ രാജിയോടെ സർക്കാരിന്റെ അംഗബലം 10 ആയി ചുരുങ്ങി.അതേസമയം രാജിവച്ചവർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ കേവല ഭൂരിപക്ഷം നഷ്ടമായ സർക്കാർ രാജിവയ്ക്കുമെന്നാണ് സൂചന.നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്ത് പ്രചരണത്തിന് എത്താനിരിക്കെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി എംഎൽഎമാർ രാജി.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications