• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൊതുസ്ഥലത്ത് കാര്യം സാധിച്ചാല്‍ കുടുങ്ങും.. അരി കിട്ടില്ല പട്ടിണി കിടക്കും!! കിരണ്‍ ബേദിയുടെ ഭീഷണി!!

കാരയ്ക്കല്‍: പുതുച്ചേരിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറും മുഖ്യമന്ത്രി വി നാരായണസ്വാമിയും തമ്മിലുള്ള പോരാട്ടമൊക്കെ എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. അത് ഒരുവശത്ത് നടക്കുന്നുണ്ട്. ഇപ്പോഴിതാ കിരണ്‍ ബേദി നാട്ടുകാര്‍ക്ക് നേരെയാണ് ഈ പോരാട്ടം നടത്തുന്നത്. പുതിയ കാര്യം എന്തെന്നാല്‍ പൊതു സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ അരി കിട്ടില്ല. അതായത് പട്ടിണി കിടക്കേണ്ടി വരുമെന്ന് സാരം.

അടുപ്പ് പുകയാതെ കക്കൂസ് കിട്ടിയിട്ടെന്ത് കാര്യം എന്ന് പണ്ടത്തെ തമാശ പോലെയായി പോയി പുതുച്ചേരിക്കാരുടെ കാര്യം. കിരണ്‍ ബേദിയുടേത് ജനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് ഇതിനകം തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രത്യേകം ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങേണ്ട ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ഭയപ്പെടുത്തുന്ന കാര്യം കൂടിയാണ്.

അരിയില്ല... പട്ടിണിയാവും

അരിയില്ല... പട്ടിണിയാവും

പുതുച്ചേരിയിലെ പരസ്യ വിസര്‍ജനം കിരണ്‍ ബേദിയെ ചില്ലറയൊന്നുമല്ല ദേഷ്യം പിടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ഗ്രാമവാസികള്‍ക്ക് സര്‍ക്കാര്‍ വക നല്‍കുന്ന സൗജന്യ അരി നിര്‍ത്തുമെന്നാണ് കിരണ്‍ ബേദി ഭീഷണി മുഴക്കിയിരിക്കുന്നത്. പുതുച്ചേരിയിലെ എല്ലാ ഗ്രാമങ്ങളും മെയ് 31ന് മുമ്പ് പൊതു സ്ഥലത്ത് വിസര്‍ജനം ചെയ്യുന്നത് നിര്‍ത്തണമെന്നാണ് കിരണ്‍ ബേദി ഓര്‍ഡര്‍ ഇറക്കിയത്. ഇതിന്റെ സര്‍ട്ടിഫിക്കറ്റും തനിക്ക് ലഭിക്കണമെന്ന് കിരണ്‍ ബേദി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി ലഭിച്ചില്ലെങ്കില്‍ ഗ്രാമവാസികള്‍ പട്ടിണിയാവുമെന്ന് ഉറപ്പാണ്. ഇതാണ് കിരണ്‍ ബേദി ചൂഷണം ചെയ്തിരിക്കുന്നത്.

നാട് നാശമാക്കും...

നാട് നാശമാക്കും...

ഗ്രാമവാസികള്‍ ചെയ്യുന്ന ഓരോ കാര്യവും നാട് നാശമാക്കുകയാണെന്ന് കിരണ്‍ ബേദി പറയുന്നു. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ വെളിയിട വിസര്‍ജനം ഇല്ലാതാക്കാനായി ശ്രമിക്കുമ്പോള്‍ പുതുച്ചേരി മാത്രം പിറകോട്ട് പോകാന്‍ പാടില്ലെന്നും ബേദി പറഞ്ഞു. അതേസമയം മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കൃത്യമായി സംസ്‌കരിക്കണമെന്നും ഇവര്‍ പറഞ്ഞു. ഇതിനായി നാലാഴ്ച്ചത്തെ സമയമാണ് കിരണ്‍ ബേദി നല്‍കുകയാണ്. ഇതിന് ശേഷവും ഇതേ രീതി തുടരുന്നവര്‍ക്ക് യാതൊരു കാരണവശാലും അരി നല്‍കില്ലെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഇടഞ്ഞ് തന്നെ

സര്‍ക്കാര്‍ ഇടഞ്ഞ് തന്നെ

മുഖ്യമന്ത്രി നാരായണസ്വാമി ബേദിയുമായി ഇടഞ്ഞ് തന്നെയാണ് നില്‍ക്കുന്നത്. ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ കൂടി തകര്‍ക്കുന്ന രീതിയിലാണ് കിരണ്‍ ബേദി പ്രവര്‍ത്തിക്കുന്നതെന്നാണ് നാരായണസ്വാമിയുടെ വാദം. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ പരസ്യമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസോ നാരായണസ്വാമിയോ തയ്യാറായിട്ടില്ല. അതേസമയം ട്വിറ്ററില്‍ കിരണ്‍ ബേദിയെ കുറച്ച് പേര്‍ പുകഴ്ത്തിയപ്പോള്‍ നിരവധി വിമര്‍ശനങ്ങളാണ് വരുന്നത്. വെളിയിട വിസര്‍ജനവും വിശപ്പും തമ്മില്‍ ഒരുമിച്ച് കൊണ്ടുപോകരുതെന്നും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ബേദി ഇടപെടുന്നതെന്നുമാണ് വിമര്‍ശനം.

ഗ്രാമീണ മേഖല

ഗ്രാമീണ മേഖല

പുതുച്ചേരിയിലെ ഗ്രാമീണ ഏറ്റവും വൃത്തിക്കെട്ട അന്തരീക്ഷത്തിലാണ് ഉള്ളത്. ഈ മേഖലകളിലെ ശുചീകരണ പ്രവര്‍ത്തികള്‍ പലതും ഇഴഞ്ഞ് നീങ്ങുകയാണ്. പലവട്ടം വേണ്ടപ്പെട്ടവരോട് ഇക്കാര്യം പറഞ്ഞിട്ടും ഇതില്‍ മാറ്റമുണ്ടായിട്ടില്ല. അതുകൊണ്ടാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് ബേദി പറയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ പ്രാദേശിക പ്രതിനിധികളോ രാഷ്ട്രീയ പ്രവര്‍ത്തകരോ ഇടപെടുന്നില്ല. അവര്‍ക്ക് വേറെ എന്തൊക്കെയോ കാര്യത്തിലാണ് ചിന്ത. സമൂഹത്തിന്റെ വൃത്തി ഒരു ജനതയുടെ ആവശ്യമാണെന്ന് ഇവര്‍ മനസിലാക്കേണ്ടതുണ്ടെന്നും ബേദി പറയുന്നു. അതേസമയം ബേദി പറയുന്നതിലും കാര്യമുണ്ടെന്നാണ് ഇതിലെ യാഥാര്‍ത്ഥ്യം.അങ്ങേയറ്റം വൃത്തികേടിലാണ് പുതുച്ചേരിയിലെ ഗ്രാമീണ മേഖല.

രോഗങ്ങള്‍ പടരുന്നു

രോഗങ്ങള്‍ പടരുന്നു

ഗ്രാമീണര്‍ സ്വയം വൃത്തിയാക്കാന്‍ ഇറങ്ങണമെന്ന ആവശ്യം നല്ലതാണെങ്കിലും അത്ര പ്രായോഗികമല്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഇവിടെ ഫലപ്രദമാകുന്നില്ല. ശൗചാലയങ്ങളോ മോദിയുടെ സ്വച്ഛ് ഭാരതോ ഇവിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സര്‍ക്കാരിനും ഇതില്‍ പങ്കുണ്ട്. അതോടൊപ്പം കിരണ്‍ ബേദി വേണ്ട വിധത്തില്‍ ഇക്കാര്യങ്ങളെ കണ്ടില്ലെന്നും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നതും ഗൗരവമായി കാണേണ്ടതാണ്. അതേസമയം വൃത്തികുറവിനാണ് ഇവിടെ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ മറ്റ് മാരക രോഗങ്ങളും വര്‍ധിക്കുന്നുണ്ട്. ഇത് ഗൗരവമായി കാണണമെന്നും ബേദി പറയുന്നു. ഇത്തരം കര്‍ശന മാര്‍ഗങ്ങളിലൂടെ മാത്രമേ ഇത് മാറ്റാനാവൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നത്തോടെ എല്ലാം തീര്‍ക്കും... ഫാദറിനോട് മുന്‍ വൈരാഗ്യം, ജോണിയുടെ കൊടുംപക, ഭാര്യയുടെ മൊഴി!!

ദൈവത്തിന്റെ പേരില്‍ വോട്ട്....ജാതിയുടെ പേരിലും.... കര്‍ണാടകയില്‍ വോട്ടിന് പണം!! ദൈവനാമത്തില്‍ സത്യം!

English summary
Kiran Bedi says no free rice until Puducherry villages are open-defecation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more