കിരണ്‍ ബേദിയുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ..ഉദ്യോഗസ്ഥനെയെടുത്ത് പുറത്തേക്കെറിഞ്ഞ് ബേദി
ഔദ്യോഗിക ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ കിരണ്‍ ബേദി പുറത്താക്കി.
പുതുച്ചേരി: ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അറിഞ്ഞോ അറിയാതെയോ അശ്ലീല വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്ത് പണി വാങ്ങിയിട്ടുള്ളവര്‍ കുറവല്ല. പോണ്ടിച്ചേരിയിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് ഏറ്റവും പുതിയതായി പണികിട്ടിയിരിക്കുന്നത്.
പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയ കിരണ്‍ ബേദി അടക്കമുള്ള മുതിര്‍ന്ന ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്ത പുതുച്ചേരിയിലെ സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ എഎസ് ശിവകുമാറിനെ സര്‍വീസില്‍ നിന്നും പുറത്താക്കി.

പ്രോസ്പരസ് റൂറല്‍ പോണ്ടിച്ചേരി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ശിവകുമാര്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാര്‍ ആണ് എഎസ് ശിവകുമാര്‍. വെള്ളിയാഴ്ച മുതല്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ ഇയാള്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല

സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ അമൃത ബെഹല്‍ ആണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്. കിരണ്‍ ബേദിയുടെ നിര്‍ദേശ പ്രകാരം ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഗ്രൂപ്പാണ് ഇത്. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും തുടര്‍ നടപടികള്‍ നിര്‍ദേശിക്കാനും ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളറിയാനുമൊക്കെയായാണ് ഈ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തിയിരുന്നത്.

അശ്ലീല വീഡിയോ ശ്രദ്ധയില്‍പ്പെട്ട ബെഹല്‍ ഇക്കാര്യം കിരണ്‍ ബേദിയെ അറിയിക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഗവര്‍ണര്‍ കിരണ്‍ ബേദി ശിവകുമാറിനെതിരെ പരാതി എഴുതി വാങ്ങിച്ചു. തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി അറിയിക്കുകയായിരുന്നു. ഇയാള്‍ മാപ്പ് പറഞ്ഞെങ്കിലും നടപടിയുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു.

ലഫ്റ്റനന്റ് ഗവര്‍ണറുടെ പുറത്താക്കല്‍ നടപടി ഭരണകക്ഷിക്കകത്ത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ഇത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം എന്ന അവസ്ഥയിലാണുള്ളത്. കിരണ്‍ ബേദിയെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications