കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ ഏറ്റു തുടങ്ങി; ആന്ധ്ര മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റുന്നതില്‍ കെ കരുണാകരനോടൊപ്പം മികവ് പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവാണ് ഉമ്മന്‍ ചാണ്ടി. രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു സിപിഎം എംഎല്‍എയെ കോണ്‍ഗ്രസിലെത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച തല ഉമ്മന്‍ചാണ്ടിയുടേത് ആയിരുന്നു. അങ്ങനെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്നിരുന്ന ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി അടുത്തിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു.

ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. മുതിര്‍ നേതാവായ ദിഗ്വിജയ് സിങ്ങിനെ മാറ്റിയിട്ടായിരുന്നു ഉമ്മന്‍ചാണ്ടിയെ നിയമിച്ചത്. അടുത്ത കാലം വരെ കോണ്‍ഗ്രസ് ആന്ധ്രയില്‍ ശക്തമായിരുന്നു. എന്നാല്‍ ഈയിടെയായി പാര്‍ട്ടിക്ക് സംസ്ഥാനത്ത് അടിത്തറയിളകാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ ആന്ധ്രയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുക എന്ന ചുമതലയായിരുന്നു ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്.

എഐസിസി സെക്രട്ടറി

എഐസിസി സെക്രട്ടറി

ദേശീയ രാഷ്ട്രീയത്തില്‍ മുന്‍കാല പ്രവര്‍ത്തന പരിചയമോ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി അത്ര അടുപ്പമോ ഇല്ലാത്ത സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാക്കിയതിന് പിന്നിലെ പ്രധാനം ലക്ഷ്യം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം ദേശീയ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു.

ആന്ധ്രയില്‍

ആന്ധ്രയില്‍

ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ ആന്ധ്രയില്‍ ആദ്യവിജയം ഉണ്ടായിരിക്കുകയാണ്. മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടിനേതാവുമായ എന്‍ കിരണ്‍ കുമാര്‍ റെഡ്ഡിയെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഇപ്പോള്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്.

കിരണ്‍കുമാര്‍ റെഡ്ഡി

കിരണ്‍കുമാര്‍ റെഡ്ഡി

അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായ കിരണ്‍കുമാര്‍ റെഡ്ഡി തെലുങ്കാന വിഷയത്തിലാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. പാര്‍ട്ടിയിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

ഉമ്മന്‍ചാണ്ടിയെക്കൂടാതെ കോണ്‍ഗ്രസ് എംപി ടി സുബ്ബരാമി റെഡ്ഡി, മുന്‍ കേന്ദ്രമന്ത്രി പള്ളം രാജു എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വൈകാതെ അദ്ദേഹം ഡല്‍ഹിയിലെത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

ജയ് സമൈക്യ ആന്ധ്ര

ജയ് സമൈക്യ ആന്ധ്ര

ആന്ധ്ര വിഭജിച്ച് തെളങ്കാന സംസ്ഥാനം രൂപീകരിച്ച് കോണ്‍ഗ്രസ് വിട്ട അദ്ദേഹം ജയ് സമൈക്യ ആന്ധ്ര എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.

തെലങ്കാന

തെലങ്കാന

ഭരണ- പ്രതിപക്ഷങ്ങളുടെ ഗുഢാലോചനയുടെ ഭാഗമായാണ് തെലങ്കാന ബില്‍ ലോക്സഭയില്‍ പാസാക്കിയതെന്നായിരുന്നു കിരണ്‍കുമാര്‍ റെഡ്ഡിയുടെ നിലപാട്. കോണ്‍ഗ്രസിന്റെ നടപടി തെലുങ്ക് ജനതയെ മുഴുവന്‍ വിഷമത്തിലാക്കുന്നതാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലാണ് അന്ധ്രാവിഭജനം എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

തീരുമാനം

തീരുമാനം

പള്ളം രാജുവുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുമായി കിരണ്‍കുമാര്‍ റെഡ്ഡി ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തും. ഈ കൂടിക്കാഴ്ച്ചയിലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

മടങ്ങിവരും

മടങ്ങിവരും

പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമ്പോള്‍ ലഭിക്കുന്ന പദവിയേക്കുറിച്ചും മറ്റ് ആരൊക്കെ പാര്‍ട്ടിയിലേക്ക് മടങ്ങിവരും എന്നതിനേക്കുറിച്ചും ഈ കൂടിക്കാഴ്ച്ചയില്‍ തീരുമാനമുണ്ടാകും. ചുമതലയേറ്റെടുത്തതിന് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മുന്‍മുഖ്യമന്ത്രിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ഉമ്മന്‍ചാണ്ടിക്കും വലിയ ആശ്വാസമാവും.

English summary
kiran kumar reddy meets subbarami reddy all set to join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X