കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിരണ്‍ബേദി പുതുച്ചേരി ഗവര്‍ണ്ണര്‍

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ പുതിയ ഗവര്‍ണ്ണറായി ബിജെപി നേതാവും മുന്‍ ഐപിഎസ് ഓഫീസറുമായ കിരണ്‍ബേദിയെ നിയമിച്ചു. രണ്ടു വര്‍ഷമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ പദവി വഹിച്ചിരുന്ന അജയ്‌സിംഗിനെ മാറ്റിയാണ് രാഷ്ട്രപതി കിരണ്‍ബേദിയെ നിയമിച്ചത്. യുപിഎ പ്രതിനിധിയായി ചുമതലയേറ്റ വീരേന്ദ്ര കടാരിയെയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയതിനുശേഷമാണ് അജയ് സിങിനെ നിയമിക്കുന്നത്.

പുതുച്ചേരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗസ്സ് -ഡിഎംകെ സഖ്യം 17 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയതിനു പിറകേയാണ് കിരണ്‍ബേദിയുടെ നിയമനം. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ണ്ണമായി നിറവേറ്റാന്‍ ശ്രമിക്കുമെന്നാണ് കിരണ്‍ബേദി പ്രതികരിച്ചത്. 2015ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കിരണ്‍ബേദി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നയിച്ച ആം ആദ്മി പാര്‍ട്ടിയോട് പരാജയപ്പെടുകയായിരുന്നു.

kiran bedi

അണ്ണാ ഹസാരെയ്ക്കും കേജ്‌രിവാളിനുമൊപ്പം ചേര്‍ന്ന് മുന്‍ യു.പി.എ സര്‍ക്കാരിനെതിരെ അഴിമതി വിരുദ്ധ സമരം നയിച്ചിട്ടുണ്ട് ബേദി. 1972 ബാച്ച് ഐപിഎസ് ഓഫീസറായ കിരണ്‍ ബേദി 2007ല്‍ സ്വയം വിരമിക്കല്‍ വാങ്ങുകയായിരുന്നു. 1988ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ കിരണ്‍ബേദി ഡല്‍ഹി ഐഐടിയില്‍ നിന്ന് സോഷ്യല്‍ സയന്‍സില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്‌.

English summary
BJP leader and former IPS officer Kiran Bedi has been appointed Lieutenant Governor of Puducherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X