കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിരണ്‍ ബേദിയും തോറ്റു, കെജ്രിവാളിന് ഭൂരിപക്ഷം 26000, കോണ്‍ഗ്രസ് 0!

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്ന കിരണ്‍ ബേദി ദില്ലിയില്‍ തോറ്റു. ബി ജെ പിയെ ഭരണത്തിലേക്ക് നയിക്കുന്നതില്‍ പരാജയപ്പെട്ട ബേദിക്ക് സ്വന്തം മണ്ഡലം പോലും രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കൃഷ്ണ നഗറില്‍ കിരണ്‍ ബേദി 1150 വോട്ടുകള്‍ക്കാണ് തോറ്റത്. ദില്ലിയില്‍ ബി ജെ പിയുടെ കുത്തക സീറ്റാണ് കൃഷ്ണ നഗര്‍.

ആം ആദ്മി പാര്‍ട്ടി കണ്‍വീനറും 'നിയുക്ത മുഖ്യമന്ത്രി'യുമായ അരവിന്ദ് കെജ്രിവാള്‍ ന്യൂ ദില്ലി മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. 26000 വോട്ടുകള്‍ക്കാണ് കെജ്രിവാള്‍ ജയിച്ചത്. ബി ജെ പിയുടെ നുപൂര്‍ ശര്‍മ, കോണ്‍ഗ്രസിന്റെ കിരണ്‍ വാലിയ എന്നിവരാണ് ന്യൂ ദില്ലി മണ്ഡലത്തില്‍ കെജ്രിവാളിനോട് മത്സരിച്ചത്. ജയം ഉത്തരവാദിത്തം കൂട്ടുന്നതായി കെജ്രിവാള്‍ പ്രതികരിച്ചു. അഴിമതി രഹിതവും സുസ്ഥിരവുമായ ഭരണം നടത്തും.

kiran-bedi-arvind

കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അജയ് മാക്കനാണ് തോറ്റ പ്രമുഖരില്‍ ഒരാള്‍. തോല്‍വിയെ തുടര്‍ന്ന് മാക്കന്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെച്ചു. അജയ് മാക്കന്‍ അടക്കം മത്സരിച്ച മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും തോറ്റു. 15 വര്‍ഷം ദില്ലി ഭരിച്ച ശേഷമാണ് കോണ്‍ഗ്രസ് ഒരു സീറ്റുപോലും ഇല്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തിയത്.

ദില്ലി തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍

കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ തോറ്റ ബി ജെ പി നേതാവ് കിരണ്‍ ബേദി കണ്ണുനീരോടെയാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ എന്നിവരെയും പാര്‍ട്ടിയെയും കിരണ്‍ ബേദി നന്ദി അറിയിച്ചു. തോല്‍വി അംഗീകരിക്കുന്നതായും അവര്‍ പറഞ്ഞു.

English summary
Kiren Bedi loses from Krishna Nagar constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X