കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജവാന്മാര്‍മരിക്കുമ്പോള്‍ ഇടതുപക്ഷം ആഘോഷിക്കുന്നു;ഗുര്‍മെഹര്‍ കൗറിനെ വഴിതെറ്റിക്കുന്നുവെന്നും മന്ത്രി

സമരത്തില്‍ എബിവിപിയ്‌ക്കെതിരെ ക്യാമ്പയിനുമായി രംഗത്തെത്തിയ ഗുര്‍മെഹര്‍ കൗറിനെയല്ല, നമ്മുടെ ജവാന്‍മാര്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തെയാണ് വിമര്‍ശിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ദില്ലി: ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ദില്ലി യൂണിവേഴ്‌സിറ്റിയിലെ എബിവിപിക്കെതിരായ വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലത്തിലാണ് കിരണ്‍ റിജിജുവിന്റെ പരാമര്‍ശം. സമരത്തില്‍ എബിവിപിയ്‌ക്കെതിരെ ക്യാമ്പയിനുമായി രംഗത്തെത്തിയ ഗുര്‍മെഹര്‍ കൗറിനെയല്ല, നമ്മുടെ ജവാന്‍മാര്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തെയാണ് വിമര്‍ശിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം യുവാക്കളെ വഴിതെറ്റിക്കുകയാണ്. ഇന്ത്യയും ചൈനയുമായി യുദ്ധമുണ്ടായപ്പോള്‍ ഇടതുപക്ഷം ചൈനയെ പിന്തുണച്ചവരാണ്. ഗുര്‍മെഹര്‍ കൗറിനെ രൂക്ഷമായി വിമര്‍ശിച്ച് റിജിജു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ കുട്ടിയുടെ മനസ് മലിനമാക്കിയത് ആരാണെന്ന് ചോദിച്ചായിരുന്നു റിജിജുവിന്റെ ട്വീറ്റ്.

 ഗുര്‍മെഹര്‍ കൗര്‍

ഗുര്‍മെഹര്‍ കൗര്‍

കാര്‍ഗില്‍ ജവാന്റെ മകള്‍ ഗുര്‍മെഹര്‍ കൗറിനെതിരെ വധ ഭീഷണി മുഴക്കിയതിനെതിരെ ദില്ലിയില്‍ ഇടതുപക്ഷ സംഘടനകള്‍ പ്രക്ഷോപ സമര പരിപാടികള്‍ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കിരണ്‍ റിജിജുവിന്റെ പ്രസ്താവന.

ആത്മാവ് വിലപിക്കുന്നുണ്ടാകും

ആത്മാവ് വിലപിക്കുന്നുണ്ടാകും

തന്റെ മകള്‍ വഴി തെറ്റിയതില്‍ സൈനികനായിരുന്ന അച്ഛന്റെ ആത്മാവ് വിലപിക്കുന്നുണ്ടാകുമെന്ന്് വിദ്യാര്‍ത്ഥിനി്‌ക്കെതിരായി കിരണ്‍ റിജിജു പ്രതികരിച്ചിരുന്നു.

 ഇളം പ്രായത്തിലുള്ള പെണ്‍കുട്ടി

ഇളം പ്രായത്തിലുള്ള പെണ്‍കുട്ടി

ഇളംപ്രായത്തിലുള്ള പെണ്‍കുട്ടിയാണ് ഗുര്‍മെഹര്‍. അവളെ ചൊല്ലി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ല. ജവാന്‍മാര്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്നവരാണ് ഇടതുപക്ഷക്കാര്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധത്തില്‍ അവര്‍ ചൈനയെ ആണ് പിന്തുണച്ചത്. അവര്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

 എബിവിപിക്കെതിരെ

എബിവിപിക്കെതിരെ

എബിവിപിക്കെതിരായ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹര്‍ കൗറിന്റെ ഓണ്‍ലൈന്‍ പോസ്റ്റര്‍ ക്യാംപെയിന്‍ നേരത്തെ വൈറലായിരുന്നു. എബിവിപിയെ താന്‍ ഭയക്കുന്നില്ലെന്നും ഇന്ത്യയിലെ ഓരോ വിദ്യാര്‍ത്ഥിയും തനിക്കൊപ്പം ഉണ്ടെന്നും എഴുതിയ പോസ്റ്ററാണ് വൈറലായത്.

 എബിവിപി

എബിവിപി

പോസ്റ്റര്‍ പ്രചരണത്തെ തുടര്‍ന്ന് എബിവിപിയില്‍ നിന്നും കടുത്ത ആക്രമണങ്ങളാണ് വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത്. ബലാത്സംഗം ചെയ്യുമെന്ന് വരെ ഭീഷണിയുണ്ടായി. ഗുല്‍മെഹറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Rijiju on Gurmehar: Father’s soul must be weeping to see daughter misguided
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X