'രാഹുൽ സ്വയംപ്രഖ്യാപിത കോൺഗ്രസ് രാജകുമാരൻ, ഇന്ത്യൻ ഐക്യത്തിന് അപകടകാരി': കിരൺ റിജിജു
മോദി ജനാധിപത്യത്തിന്റെ വാസ്‌തുവിദ്യയെ തകർക്കുകയാണെന്ന് കേംബ്രിഡ്‌ജിലെ പ്രഭാഷണത്തിനിടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യത്തിന് അങ്ങേയറ്റം ഭീഷണിയാകുന്നുവെന്നും ഇന്ത്യയെ വിഭജിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധി കേംബ്രിഡ്‌ജ് സർവകലാശാലയിൽ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു കിരൺ റിജിജുവിന്റെ ഈ വിമർശനം.
'ഈ സ്വയം പ്രഖ്യാപിത കോൺഗ്രസ് രാജകുമാരൻ എല്ലാം പരിധികളും ലംഘിച്ചു. ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് ഈ മനുഷ്യൻ. രാജ്യത്തെ വിഭജിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനും ഏറെ സ്നേഹിക്കപ്പെടുന്ന പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ ഏകമന്ത്രം ഒരു ഭാരതം, ശ്രേഷ്ഠ ഭാരതം എന്നതാണ്' കിരൺ റിജിജു ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ വാസ്‌തുവിദ്യയെ തകർക്കുകയാണെന്ന് കേംബ്രിഡ്‌ജിലെ പ്രഭാഷണത്തിനിടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. 'അനേകം സംസ്ഥാനങ്ങൾ ചേർന്നൊരു രാജ്യമാണ് ഇന്ത്യ. നിങ്ങൾ ഒരു ആശയം യൂണിയനിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് പ്രതികരിക്കും. ഇവിടെ ഒരു സിഖുകാരൻ ഇരിക്കുന്നുണ്ട്.
അദ്ദേഹം സിഖ് മതത്തിൽ നിന്നുള്ള ആളാണ്. ഇന്ത്യയിൽ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും, വിവിധ ഭാഷകളും ഉണ്ട്. അവരെല്ലാം ഇന്ത്യക്കാരാണ്. എന്നാൽ അങ്ങനെ അല്ലെന്നാണ് നരേന്ദ്ര മോദി പറയുന്നത്. താൻ ഇന്ത്യയിലെ രണ്ടാംകിട പൗരനാണെന്നാണ് മോദി പറയുന്നത്. ഇതിനോട് താൻ യോജിക്കുന്നില്ല' എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
ഇതിനെതിരെയും കിരൺ റിജിജു പ്രതികരിച്ചു. ഈ പരാമർശത്തിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും എന്നാൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ഇന്ത്യാ വിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുകയാണെന്നും റിജിജു പറഞ്ഞു.
രാഹുൽ ഗാന്ധി പപ്പുവാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്കറിയാം. എന്നാൽ അദ്ദേഹം യഥാർത്ഥമായും പപ്പുവാണെന്ന് വിദേശികൾക്കറിയില്ല.
അദ്ദേഹത്തിന്റെ വിഡ്ഢിത്തമായ പ്രസ്താവനകൾക്ക് മറുപടി പറയേണ്ട ആവശ്യമില്ല. എന്നാൽ അദ്ദേഹത്തിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ഇന്ത്യാ വിരുദ്ധ സേന ദുരുപയോഗം ചെയ്യുന്നുവെന്നും കിരൺ റിജിജു ആരോപിച്ചു.
നേരത്തേയും രാഹുലിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. യുകെ പര്യടനത്തിലായിരുന്ന രാഹുൽ ഗാന്ധി വിദേശത്ത് നിന്ന് ഇന്ത്യയുടെ ജനാധിപത്യത്തെ അപമാനിച്ചെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications