എംപിമാരില്‍ കൂടുതല്‍ അറ്റന്റന്‍സ് നടി കിരണ്‍ ഖേറിന്; രേഖ അവസാനസ്ഥാനത്ത്
ദില്ലി: പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാരായ അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ തവണ ഹാജര്‍വെച്ചത് നടി കിരണ്‍ ഖേര്‍. രാജ്യസഭയിലെത്തുന്നതില്‍ മടികാണിക്കുന്ന രേഖയാണ് അവസാന സ്ഥാനത്ത്. ചണ്ഡീഗഡില്‍ നിന്നുള്ള പ്രതിനിധിയായ കിരണ്‍ ഖേര്‍ 85 ശതമാനം അറ്റന്റന്‍സ് ആണ് രാജ്യസഭയില്‍ നേടിയത്.
ബിജെപി എംപി ബോളിവുഡ് നടന്‍ പരേഷ് രാവത്ത്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭോജ്പുരി അഭിനേതാവും ഗായകനുമായ സതാബ്ദി റോയ്, മനോജ് തിവാരി തുടങ്ങിയവരാണ് കിരണ്‍ ഖേറിന് തൊട്ടുപിന്നാലെയുള്ളത്. ഇവരെല്ലാം 76 ശതമാനം അറ്റന്റന്‍സ് ആണ് നേടിയത്. ലോക്‌സഭാ എംപിമാരിലെ ശരാശരി അറ്റന്റന്‍സ് 82 ശതമാനവും രാജ്യസഭയിലേത് 79 ശതമാനവുമാണ്.

37 ശതമാനം മാത്രമാണ് ബിജെപിയുടെ എംപി നടി ഹേമമാലിനിയുടേത്. 10 ചര്‍ച്ചകളില്‍ പങ്കെടുത്ത ബോളിവുഡ് നടി 113 ചോദ്യങ്ങളും ലോക്‌സഭയില്‍ ഉന്നയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേവ് അധികാരിക്ക് 9 ശതമാനാണ് അറ്റന്റന്‍സ്. ഒരു ചര്‍ച്ചയില്‍ മാത്രം പങ്കെടുത്ത നടന്‍ ഇന്നേവരെ ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടില്ല.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറ്റൊരു എംപിയായ മിഥുന്‍ ചക്രബര്‍ത്തിയുടേത് 10 ശതമാനമാണ് ഹാജര്‍നില. ഇന്നേവരെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലാത്ത നടന്‍ ചോദ്യം ചോദിക്കാനും മെനക്കെട്ടില്ല. അഭിനേതാക്കളിലെ മോശം ഹാജര്‍നില രേഖയുടേതാണ്, 5 ശതമാനം. 2012ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രേഖ ഇന്നേവരെ ചോദ്യം ചോദിക്കുകയോ ചര്‍ച്ചകളില്‍ പങ്കെടുക്കകയോ ചെയ്തിട്ടില്ല.












Click it and Unblock the Notifications