അരുണ്‍ ജെയ്റ്റ്ലിയെ ശിഖണ്ഡിയെന്ന് വിളിച്ച് കീര്‍ത്തി ആസാദ് രംഗത്ത്
ദില്ലി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ വിമര്‍ശിച്ച് വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദ്. അരുണ്‍ ജെയ്റ്റ്ലിയെ ശിഖണ്ഡിയെന്ന് വിശേഷിപ്പിച്ചാണ് കീര്‍ത്തി ആസാദ് രംഗത്തെത്തിയത്. തന്നെ വെല്ലുവിളിക്കുന്ന ജെയ്റ്റ്ലിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയപ്പെട്ട ജെയ്റ്റ്ലി ഞാന്‍ നപുംസകങ്ങളെ പേടിക്കാറില്ലെന്നാണ് കീര്‍ത്തി ആസാദ് പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. പലരും തനിക്കെതിരെ ഭീഷണി ഉയര്‍ത്തി, മുന്‍കരുതലെടുക്കണമെന്നും പലരും മുന്നറിയിപ്പ് നല്കി. എന്നാല്‍, താനിതിലൊന്നും ഭയക്കുന്നില്ലെന്നാണ് കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്.

അതേസമയം, അരുണ്‍ ജെയ്റ്റ്ലിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന കീര്‍ത്തി ആസാദിനെ സസ്പെന്‍ഡ് ചെയ്യാന്‍ ബിജെപി ആലോചിക്കുന്നുവെന്നും പറയുന്നുണ്ട്. കീര്‍ത്തി ആസാദിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും പറയുന്നു. കീര്‍ത്തി ആസാദിന്റെ വെളിപ്പെടുത്തലുകള്‍ ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വിലക്ക് മറികടന്ന് കീര്‍ത്തി ആസാദ് ജെയ്റ്റ്ലിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തു വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ചിലര്‍ ആരോപിക്കുന്നു. നേതാക്കളുടെ പിന്തുണയോടെയാണ് കീര്‍ത്തി ആസാദ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ചിലര്‍ പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications