കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപി കീര്‍ത്തി ആസാദ് തിങ്കളാഴ്ച്ച കോണ്‍ഗ്രസില്‍ ചേരും

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിന്റെ പാത സ്വീകരിച്ച് നേതാക്കൾ

പട്ന: 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവം കൂടുതല്‍ ലോക്സസഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍. 40 സീറ്റുകളാണ് ബീഹാറില്‍ ഇത്തവണ ആര്‍ജെഡിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.

ബിജെപി പാളയത്തില്‍ നിന്ന് ആര്‍എല്‍എസ്പി കൂടി സഖ്യത്തിന്‍റെ ഭാഗമായത് പ്രതിപക്ഷ സഖ്യത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ആര്‍എല്‍എസ്പി മുന്നണി വിട്ടു പോയതിന് പിന്നാലെയാണ് ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് കീര്‍ത്തി ആസാദ് എംപിയും പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. വരുന്ന തിങ്കളാഴ്ച്ച അദ്ദേഹത്തിനെ കോണ്‍ഗ്രസ് പാര്‍ട്ടി അഗത്വം നല്‍കി സ്വീകരിക്കും.

കടുത്ത വിമര്‍ശനം

കടുത്ത വിമര്‍ശനം

ബിജെപി നേതൃത്വവുമായി ഇടഞ്ഞ കീര്‍ത്തി ആസാദ് കുറച്ചു നാളായി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിവരുന്ന കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 15 ന് കോണ്‍ഗ്രസില്‍ ചേരാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം.

കോണ്‍ഗ്രസ് ഒരുക്കിയിരുന്നത്

കോണ്‍ഗ്രസ് ഒരുക്കിയിരുന്നത്

കീര്‍ത്തി ആസാദിന്‍റെ പാര്‍ട്ടിപ്രവേശനത്തിനായി വലിയ ആഘോഷ പരിപാടികളായിരുന്നു കോണ്‍ഗ്രസ് ഒരുക്കിയിരുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ടെത്തി കീര്‍ത്തി ആസാദിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാനായിരുന്നു തീരുമാനം.

പരിപാടി മാറ്റിവെച്ചു

പരിപാടി മാറ്റിവെച്ചു

എന്നാല്‍ പുല്‍വാമയിലെ തീവ്രവാദി ആക്രമത്തിന്‍റെ പശ്ചത്തലത്തില്‍ പരിപാടി തിങ്കളാഴ്ച്ചത്തേക്ക് പരിപാടി മാറ്റിവെക്കുയായിരുന്നു. വീരുമൃത്യു വരിച്ച ജവാന്‍മാരോടുള്ള ആദരസൂചകമായി ആഘോഷ പരിപാടികളെല്ലാം ഉപേക്ഷിച്ചായിക്കും തിങ്കളാഴ്ച്ചത്തെ പരിപാടി.

മുന്‍ മുഖ്യമന്ത്രിയുടെ മകന്‍

മുന്‍ മുഖ്യമന്ത്രിയുടെ മകന്‍

ധര്‍ബന്‍ഗയില്‍ നിന്നുള്ള എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ഭഗവത് ജാ ആസാദിന്‍റെ മകനാണ്. നോട്ട് നിരോധനമടക്കമുള്ള വിഷയങ്ങളില്‍‌ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചു വന്നിരുന്നത്.

വിമര്‍ശനം

വിമര്‍ശനം

രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കുമെന്നും 15 ലക്ഷം രൂപ അക്കൗണ്ടില്‍ ഇട്ടുനല്‍കുമെന്നും മോദി വാഗ്ദാനം നല്‍കി. ഒരോ വര്‍ഷവും രാജ്യത്തെ രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും ബിജെപി പറഞ്ഞു. എന്നാല്‍ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ അവര്‍ക്കായില്ലെന്നും കീര്‍ത്തി ആസാദ് വിമര്‍ശിച്ചിരുന്നു.

നടപടി

നടപടി

ദില്ലി ഡിസ്ട്രിക്‌സ് ക്രിക്കറ്റ് അസോസിയേഷനില്‍ അഴിമതി ആരോപിച്ചും കീര്‍ത്തി ആസാദ് രംഗത്ത് വന്നിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് ജെയ്റ്റിലിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് അദ്ദേഹത്തിനെതിരെ ‌ബിജെപി നടപടി സ്വീകരിക്കുകയും ചെയ്തു.

സീറ്റ് നല്‍കും

സീറ്റ് നല്‍കും

പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്ന കീര്‍ത്തി ആസാദിന് കോണ്‍ഗ്രസ് ലോക്സഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കിയേക്കും. ധര്‍ബന്‍ഗയില്‍ അദ്ദേഹത്തിന്‍ സീറ്റ് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉറപ്പൊന്നും നല്‍കുന്നില്ല. കോണ്‍ഗ്രസിലെ തന്നെ നിരവധി നേതാക്കാളാണ് ഈ സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നത്.

സീറ്റുമോഹം

സീറ്റുമോഹം

മുഹമ്മദ് അലി അഷ്‌റഫ് ഫത്മി, അബ്ദുള്‍ ബാരി സിദ്ദിഖ്, മുകേഷ് സഹാനി തുടങ്ങിയ നേതാക്കളെല്ലാം സീറ്റുമോഹം വെച്ചുപുലര്‍ത്തുന്നവാണ്. മുകേഷ് സഹാനിക്ക് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.

മറ്റൊരു മണ്ഡലം

മറ്റൊരു മണ്ഡലം

അങ്ങനെയങ്കില്‍ കീര്‍ത്തി ആസാദിനായി മറ്റൊരു മണ്ഡലം കോണ്‍ഗ്രസ് കണ്ടെത്തേണ്ടി വരും. അദ്ദേഹത്തിന്റെ അച്ചന്‍ ഭഗവത് ജ്വ ആസാദ് 1957 മുതല്‍ ആറുതവണ എംപിയായി വിജയിച്ച മണ്ഡലമാണ് ധര്‍ബന്‍ഗ. ഈ മണ്ഡലം വിട്ട് മറ്റൊരിടത്ത് മത്സരിക്കാന്‍ കീര്‍ത്തി ആസാദ് തയ്യാറാവണമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

സീറ്റ് വിഭജന ചര്‍ച്ചകള്‍

സീറ്റ് വിഭജന ചര്‍ച്ചകള്‍

അതേസമയം, ആര്‍ജെഡിയുമായുള്ള കോണ്‍ഗ്രസിന്‍റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചില ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ശക്തിയുള്ള ഈ മണ്ഡലങ്ങളില്‍ ആര് മത്സരിക്കും എന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

ഗുണം ചെയ്യും

ഗുണം ചെയ്യും

ഉടന്‍തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്നാണ് കോണ്‍ഗ്രസും ആര്‍ജെഡിയും വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്, ആര്‍എല്‍എസ്പി, എച്ച്ആര്‍എം സഖ്യം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ആര്‍ജെഡിയും പ്രതീക്ഷിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും തേജസ്വി യാദവ് നേരത്തെ അഭിപ്രയാപ്പെട്ടിരുന്നു.

2014 ല്‍

2014 ല്‍

2014 ലോക്സഭാ തിരഞ്ഞെുടപ്പില്‍ 33 സീറ്റുകളായിരുന്നു എന്‍ഡിഎ നേടിയത്. (ബിജെപി-22, എല്‍ജെപി-6, ജെഡിയു-2, ആര്‍‌എല്‍എസ്പി-3). മറുവശത്ത് ആര്‍ജെഡി 4 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 2 സീറ്റുകളില്‍ വിജയിച്ചു. 3 എംപിമാരുള്ള ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി ഈയിടെ പ്രതിപക്ഷ സഖ്യത്തിലേക്ക് കൂടുമാറിയിരുന്നു.

ട്വീറ്റ്

കീര്‍ത്തി

English summary
Kirti Azad to join Congress on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X