കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് അഴിമതി; നരേന്ദ്ര മോദി ഇടപെടണമെന്ന് കീര്‍ത്തി ആസാദ്!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: വിവാദമായ ഡി ഡി സി എ അഴിമതി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് പുറത്താക്കപ്പെട്ട ബി ജെ പി നേതാവ് കീര്‍ത്തി ആസാദ്. തന്നെ എന്തിനാണ് പാര്‍ട്ടിയില്‍ നിന്ന് നരേന്ദ്ര മോദി വിശദീകരിക്കണമെന്നും കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടു. ബിഹാറിലെ ധര്‍ബാംഗയില്‍ നിന്നുള്ള ബി ജെ പി എം പിയാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ കീര്‍ത്തി ആസാദ്.

ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയെക്കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞത്. ഇത് ഏതെങ്കിലും ഒരു നേതാവിന് എതിരല്ല. ഇതില്‍ വ്യക്തിപരമായി ഒന്നുമില്ല. എന്റെ അപേക്ഷ പ്രധാനമന്ത്രി കേള്‍ക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം വേണ്ടത് ചെയ്യും. മാര്‍ഗദര്‍ശക് മണ്ഡലും വിഷയത്തില്‍ ഇടപെടുമെന്ന് പ്രതീക്ഷയുണ്ട്.

kirti-azad

പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും തനിക്ക് നോട്ടീസ് കിട്ടിയ കാര്യം ആസാദ് സ്ഥിരീകരിച്ചു. പക്ഷേ അതില്‍ കാരണം പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് പുറത്തുള്ള ഡി ഡി സി എയിലെ അഴിമതിക്കെതിരെയാണ് താന്‍ ശബ്ദമുയര്‍ത്തിയത്. അത് പാര്‍ട്ടിക്കാര്യമല്ല. നോട്ടീസിന് മറുപടി തയ്യാറാക്കാന്‍ സഹായിക്കാമെന്ന് മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിട്ടുണ്ട് എന്നും ആസാദ് പറഞ്ഞു.

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കീര്‍ത്തി ആസാദിനെ ബി ജെ പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് ആസാദ് പാര്‍ട്ടി നടപടിക്ക് ശേഷവും പറഞ്ഞത്. അഴിമതി കണ്ടാല്‍ പ്രതികരിക്കുന്നത് ചട്ടലംഘനമല്ല. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ പുറത്തുവിടുമെന്നും ആസാദ് പറഞ്ഞു.

English summary
Suspended BJP lawmaker Kirti Azad today sought Prime Minister Narendra Modi's intervention in the DDCA row and asked for "specific reasons" for the disciplinary action against him by the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X