പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, കീര്‍ത്തി ആസാദിനെ ബിജെപി പുറത്താക്കി!!
ദില്ലി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പ്രതികരിച്ചാല്‍ ഇങ്ങനെയിരിക്കും. ബിജെപി എംപി കീര്‍ത്തി ആസാദിനെ ബിജെപിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് കീര്‍ത്തി ആസാദിനെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പുറത്താക്കിയത്.
അമിത് ഷായുടെ ശാസന അവഗണിച്ച് കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കീര്‍ത്തി ആസാദ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അഴിമതിയെക്കുറിച്ച് പറയുന്നത് പാര്‍ട്ടി അച്ചടക്ക ലംഘനമല്ലെന്ന് കീര്‍ത്തി ആസാദ് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ എന്തു തീരുമാനവും ബിജെപിക്ക് തനിക്കെതിരെ എടുക്കാമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

അമിത്ഷായുടെ ശാസന മറികടന്ന് വാര്‍ത്താസമ്മേളനം നടത്തിയ കീര്‍ത്തി ആസാദിനെതിരെ നടപടി വേണമെന്നാവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. നരേന്ദ്ര മോദിയും അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കീര്‍ത്തി ആസാദിനെതിരെ ഇങ്ങനെയൊരു നടപടിയെടുക്കാന്‍ ധാരണയായതെന്ന് സൂചനയുണ്ട്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ആദ്യം അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് കീര്‍ത്തി ആസാദും രംഗത്തെത്തിയത്. നിലവിലില്ലാത്ത കമ്പനികള്‍ക്ക് ഡിഡിസിഎ പണം നല്‍കിയെന്നാണ് കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്. 14 വ്യാജ കമ്പനികളുടെ പേരിലാണ് അഴിമതി നടന്നതെന്ന് പറയുന്നു. 90കോടി രൂപയുടെ തിരിമറി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയെന്നാണ് എഎപി ആദ്യം പുറത്തുവിട്ടത്.












Click it and Unblock the Notifications