കീര്‍ത്തി ആസാദ് ബിജെപി വിടുന്നു, ഫെബ്രുവരി 15ന് കോണ്‍ഗ്രസില്‍ ചേരും!! അംഗത്വം നല്‍കുന്നത് രാഹുല്‍
പട്ന: ബിജെപിയുടെ വിമത നേതാവ് കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുന്നു. പാര്‍ട്ടി വിടാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ബീഹാറില്‍ കനത്ത തിരിച്ചടിയാണ് ഇതിലൂടെ ബിജെപിക്ക് ഉണ്ടാവാന്‍ പോകുന്നത്. ഫെബ്രുവരി 15ന് താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് കീര്‍ത്തി ആസാദ് പറഞ്ഞു. ദര്‍ബംഗയില്‍ നിന്നുള്ള ബിജെപി എംപിയാണ് കീര്‍ത്തി ആസാദ്. രാഹുല്‍ ഗാന്ധിയാണ് അദ്ദേഹത്തിന് അംഗത്വം നല്‍കുന്നത്. ആര്‍ജെഡിയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചത്. അതേസമയം അരുണ്‍ ജെയ്റ്റ്ലിയുമായുള്ള പോരാട്ടത്തെ തുടര്‍ന്ന് കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ആസാദ്. മോദിയുമായും ഇടഞ്ഞിരുന്നു.

ഇത്തവണ ആസാദിന് ബിജെപി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. എന്നാല്‍ ദര്‍ബംഗയില്‍ നിന്ന് അദ്ദേഹം മത്സരിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത ഉണ്ട്. നിരവധി പേര് ദര്‍ബംഗയില്‍ നിന്ന് മത്സരിക്കാന്‍ കാത്തിരിക്കുന്നുണ്ട്. സ്ഥിരം നേതാക്കളായ മുഹമ്മദ് അലി അഷ്റഫ് ഫത്മി, അബ്ദുള്‍ ബാരി സിദ്ദിഖ്, മുകേഷ് സഹാനി എന്നിവരെല്ലാം ദര്‍ബംഗയില്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സഹാനിക്കാണ് സാധ്യത. അതേസമയം രണ്ട് തവണ ദര്‍ബംഗയില്‍ നിന്ന് ജയിച്ചത് കൊണ്ട് ആസാദിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. പകരം മറ്റൊരു മണ്ഡലം നല്‍കാമെന്നാണ് ആവശ്യം. ബിജെപി ദര്‍ബംഗ ആദ്യമായി പിടിക്കുന്നത് താന്‍ മത്സരിച്ചപ്പോഴാണ്. അതുകൊണ്ട് മണ്ഡലം മാറില്ലെന്നാണ് അദ്ദേഹം പറയുന്നത്.
-
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ












Click it and Unblock the Notifications