കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീര്‍ത്തി ആസാദ് ബിജെപി വിടുന്നു, ഫെബ്രുവരി 15ന് കോണ്‍ഗ്രസില്‍ ചേരും!! അംഗത്വം നല്‍കുന്നത് രാഹുല്‍

Google Oneindia Malayalam News

പട്‌ന: ബിജെപിയുടെ വിമത നേതാവ് കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുന്നു. പാര്‍ട്ടി വിടാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ബീഹാറില്‍ കനത്ത തിരിച്ചടിയാണ് ഇതിലൂടെ ബിജെപിക്ക് ഉണ്ടാവാന്‍ പോകുന്നത്. ഫെബ്രുവരി 15ന് താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് കീര്‍ത്തി ആസാദ് പറഞ്ഞു. ദര്‍ബംഗയില്‍ നിന്നുള്ള ബിജെപി എംപിയാണ് കീര്‍ത്തി ആസാദ്. രാഹുല്‍ ഗാന്ധിയാണ് അദ്ദേഹത്തിന് അംഗത്വം നല്‍കുന്നത്. ആര്‍ജെഡിയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചത്. അതേസമയം അരുണ്‍ ജെയ്റ്റ്‌ലിയുമായുള്ള പോരാട്ടത്തെ തുടര്‍ന്ന് കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ആസാദ്. മോദിയുമായും ഇടഞ്ഞിരുന്നു.

1

ഇത്തവണ ആസാദിന് ബിജെപി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. എന്നാല്‍ ദര്‍ബംഗയില്‍ നിന്ന് അദ്ദേഹം മത്സരിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത ഉണ്ട്. നിരവധി പേര്‍ ദര്‍ബംഗയില്‍ നിന്ന് മത്സരിക്കാന്‍ കാത്തിരിക്കുന്നുണ്ട്. സ്ഥിരം നേതാക്കളായ മുഹമ്മദ് അലി അഷ്‌റഫ് ഫത്മി, അബ്ദുള്‍ ബാരി സിദ്ദിഖ്, മുകേഷ് സഹാനി എന്നിവരെല്ലാം ദര്‍ബംഗയില്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സഹാനിക്കാണ് സാധ്യത. അതേസമയം രണ്ട് തവണ ദര്‍ബംഗയില്‍ നിന്ന് ജയിച്ചത് കൊണ്ട് ആസാദിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. പകരം മറ്റൊരു മണ്ഡലം നല്‍കാമെന്നാണ് ആവശ്യം. ബിജെപി ദര്‍ബംഗ ആദ്യമായി പിടിക്കുന്നത് താന്‍ മത്സരിച്ചപ്പോഴാണ്. അതുകൊണ്ട് മണ്ഡലം മാറില്ലെന്നാണ് അദ്ദേഹം പറയുന്നത്.

English summary
kirti azad to join congress on feb 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X