കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപണം: മാനനഷ്ടക്കേസ് കൊടുക്കാന്‍ ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ച് കീര്‍ത്തി ആസാദ്

  • By Athul
Google Oneindia Malayalam News

ദില്ലി: ദില്ലി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ വെല്ലുവിളിച്ച് ബിജെപി എംപി കീര്‍ത്തി ആസാദ്. അരുണ്‍ ജെയ്റ്റ്‌ലിക്ക് തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാവുന്നതാണ്. അഭിപ്രായ സ്വാതന്ത്രം നിഷേധിക്കാനും വായ്മൂടിക്കെട്ടാനും ആരും ശ്രമിക്കരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ദില്ലി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ നാല് ആം അത്മി നേതാക്കള്‍ക്കെതിരെ അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

kirti azad 2

അരുണ്‍ ജെയ്റ്റ്‌ലി പ്രസിഡന്റായിരുന്ന കാലയളവില്‍ ഡിസിസിഎയില്‍ നടന്ന അഴിമതിയുടെ തെളിവുകള്‍ ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അഴിമതി ആരോപണം ഉന്നയിച്ച എഎപി നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

2013 വരെയുള്ള 13 വര്‍ഷക്കാലം അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അക്കാലത്ത് നടന്ന അഴിമതിയാണ് കീര്‍ത്തി ആസാദ് പുറത്തു വിട്ടത്. 2011-12ലെ ജനറല്‍ ബോഡി യോഗത്തിലെ ഒളിക്യാമറാ ദ്യശ്യങ്ങളും കീര്‍ത്തി ആസാദ് പുറത്തു വിട്ടിരുന്നു.

English summary
Kirti Azad had tweeted that the leak of the Keith Vaz emails was an inside job against Sushma Swaraj. Speaking exclusively to Seedhi Baat, Azad has defended his comments and said regardless of what action the party may decide to take against him, he stands by his comments and there is no question of taking the charge back or apologising to anyone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X