കിസാന്‍ ക്രാന്തി യാത്ര: റാലിക്കെതിരെയുള്ള പോലീസ് അക്രമത്തിന് പിന്നാലെ ഒത്തുതീർപ്പ് ശ്രമം!!
ദില്ലി: കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തനിറങ്ങിയ കർഷകരുമായി കേന്ദ്രസർക്കകാർ ധാരണയിലെത്തിയെന്ന് റിപ്പോർട്ട്. കര്‍ഷകര്‍ ഉന്നയിക്കുന്ന ഭൂരിഭാഗം പ്രശ്നങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്താണ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.
യുപി മന്ത്രിമാര്‍ക്കൊപ്പം താന്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. കർഷകർ നടത്തിയ മാര്‍ച്ച് പോലീസ് തടയുകയും സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. യുപിയില്‍ നിന്ന് ദില്ലിയിലേക്ക് കടക്കാനുള്ള അതിര്‍ത്തിയിലാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്. പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് ഗ്രെനെഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേയും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്.

തടഞ്ഞതെന്തിനെന്ന് വ്യക്തമാക്കണം
കർഷകർക്കെതിരെ നടത്തിയ ആക്രമണത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിര്‍ത്തിയില്‍ തടഞ്ഞതെന്ന് കർഷക സംഘം നരേഷ് തികെയ്ത് ചോദിച്ചു. റാലി സമാധാനപരമായാണ് മുന്നേറുന്നതെന്നും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവിടെയുള്ള സര്‍ക്കാറിനോട് പറയാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ ആരോടാണ് പറയേണ്ടതെന്നും ചോദിച്ച നരേഷ് ഞങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോയന്നും ചോദിച്ചു.
|
നിരവധി കർഷകർക്ക് പരിക്ക്
ഹരിദ്വാറില്‍ നിന്നാരംഭിച്ച കര്‍ഷക മാര്‍ച്ച് ചെവ്വാഴ്ച ദില്ലിയില്‍ എത്താനിരിക്കെയാണ് ഗാസിയാബാദില്‍ പോലീസ് തടഞ്ഞത്. ഇരുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക, ഇന്ധനവിലവര്‍ദ്ധന തടയുക, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ‘ഞങ്ങള്‍ തീവ്രവാദികളല്ല ഞങ്ങള്‍ മുന്നോട്ടുപോകും' എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളോടെ കര്‍ഷകര്‍ പിന്നെയും മുന്നോട്ട് നീങ്ങുകയാണ്. നിരവധി കര്‍ഷകര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്.
|
പ്രതിഷേധവുമായി കെജ്രിവാൾ
അതേസമയം ഭാരതീയ കിസാന്‍ യൂണിയന്‍ മാര്‍ച്ചുനേരെ ദില്ലി പോലീസിന്റെ അതിക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകരെ ദല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണം. എന്തിനാണ് അവര്‍ ദല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയുന്നത്? ഇത് തെറ്റാണ്. ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് ആം ആദ്മി നേതാവ് കൂടിയായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. വളരെ അച്ചടക്കത്തോടെ മുന്നോട്ടുപോകുകയായിരുന്ന റാലിയെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനു വഴിവെച്ചതെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് തികൈത് പറയുന്നത്.
|
പ്രതിഷേധവുമായി രണ്‍ദീപ് സുര്‍ജെവാലയും
യുപി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങിയത്. റാലിക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയും രംഗത്തെത്തിയിരുന്നു. ബിജെപി നല്ലൊരു ദിനത്തെ നശിപ്പിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റ് കര്‍ഷകര്‍ക്കെതിരെ സ്വീകരിച്ച അതേ നടപടിയാണ് ബിജെപി ഇപ്പോള്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications