• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തലസ്ഥാനത്ത് കര്‍ഷക യുദ്ധം!! മാര്‍ച്ചിനിടെ സംഘര്‍ഷം; പോലീസ് തല്ലിച്ചതച്ചു, ബിജെപി അങ്കലാപ്പില്‍

ദില്ലി: രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധവുമായി ഒഴുകിയെത്തിയ കര്‍ഷകരെ തടയാനുള്ള പോലീസ് നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് നടന്ന കിസാന്‍ ക്രാന്തി പദയാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഉത്തര്‍ പ്രദേശില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ദില്ലി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതോടെ സ്ഥിതിഗതികള്‍ വഷളായി.

സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ മുന്നേറിയതോടെ പോലീസ് ലാത്തി വീശി. ഇതോടെ ഗാസിയാബാദ് യുദ്ധക്കളമായി മാറി. ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ കര്‍ഷക മാര്‍ച്ചിനെ പിന്തുണച്ച് രംഗത്തെത്തി. വിവരങ്ങള്‍ ഇങ്ങനെ....

 സമരക്കാരെ തടയാന്‍

സമരക്കാരെ തടയാന്‍

സമരക്കാരെ തടയാന്‍ ദില്ലി പോലീസ് നടത്തിയ നീക്കമാണ് പ്രശ്‌നത്തിന് കാരണം. ഉത്തര്‍ പ്രദേശില്‍ നിന്ന് ട്രാക്ടറിലും നടന്നുമാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചുവെന്നും കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്. ഒട്ടേറെ ആവശ്യങ്ങളും അവര്‍ മുന്നോട്ട് വച്ചു.

ആവശ്യങ്ങള്‍ ഇതാണ്

ആവശ്യങ്ങള്‍ ഇതാണ്

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, വൈദ്യുതിക്കും ഇന്ധനത്തിനും സബ്‌സിഡി നല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വച്ചത്. പതിനായിരത്തിലധികം കര്‍ഷകരാണ് ദില്ലിയിലേക്ക് പുറപ്പെട്ടത്. യുപിയില്‍ നിന്ന് തുടങ്ങിയ റാലി നഗരങ്ങള്‍ പിന്നിടുമ്പോള്‍ ആളുകള്‍ കൂടി വന്നതാണ് പോലീസിന് ആശങ്കപ്പെടുത്തിയത്.

ഗാസിയാബാദില്‍ ബാരിക്കേഡ്

ഗാസിയാബാദില്‍ ബാരിക്കേഡ്

ദില്ലി-ഉത്തര്‍ പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ വച്ച് പോലീസ് സമരക്കാരെ ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. ബാരിക്കേഡ് തകര്‍ത്ത് കര്‍ഷകര്‍ മുന്നേറിയതോടെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പിരിഞ്ഞുപോകാന്‍ കര്‍ഷകര്‍ തയ്യാറായില്ല. പോലീസ് ലാത്തി വീശി.

 നിരോധനാജ്ഞ പ്രഖ്യാപിച്ചു

നിരോധനാജ്ഞ പ്രഖ്യാപിച്ചു

കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കരുതെന്ന് പോലീസ് ഉച്ചഭാഷിണിയില്‍ അറിയിച്ചു. കര്‍ഷകര്‍ പിരിഞ്ഞുപോണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സമരക്കാര്‍ ഒരടി പോലും പിന്നോട്ട് വയ്ക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് പോലീസ് ബലം പ്രയോഗിക്കാന്‍ തുടങ്ങിയത്.

പിന്തുണച്ച് കെജ്രിവാള്‍

പിന്തുണച്ച് കെജ്രിവാള്‍

സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവര്‍ രംഗത്തെത്തി. കര്‍ഷകരെ ദില്ലിയിലേക്ക് കടത്തിവിടണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. എന്തിന് അവരെ തടയണം. പോലീസ് നടപടി തെറ്റാണ്. തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും കെജ്രിവാള്‍ അറിയിച്ചു.

വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടു

വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടു

കര്‍ഷകര്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും ബിജെപി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് യുപി മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ കര്‍ഷകര്‍ സമരം ചെയ്യുക സ്വാഭാവികമാണ്. തങ്ങള്‍ അവരെ പിന്തുണയ്ക്കുന്നു. സമരം ചെയ്യുന്നത് തടയുക എന്നത് അംഗീകരിക്കാനാകില്ലെന്നും അഖിലേഷ് പറഞ്ഞു.

 ആരാണ് സമരത്തിന് പിന്നില്‍

ആരാണ് സമരത്തിന് പിന്നില്‍

ഭാരതീയ കിസാന്‍ യൂണിയനാണ് പദയാത്ര സംഘടിപ്പിച്ചത്. എന്തിനാണ് തങ്ങള്‍ തടയുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ നരേഷ് തിക്കായത്ത് ചോദിക്കുന്നു. വളരെ അച്ചടക്കത്തോടെയാണ് റാലി സംഘടിപ്പിച്ചത്. പിന്നിട്ട വഴികളിലൊന്നും യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല. സര്‍ക്കാരിനോടല്ലാതെ ആരോടാണ് തങ്ങള്‍ ആവലാതികള്‍ പറയേണ്ടത്. ഞങ്ങള്‍ ബംഗ്ലാദേശിലേക്കോ പാകിസ്താനിലേക്കോ പോകണമോ എന്നും അദ്ദേഹം ചോദിച്ചു.

 സപ്തംബര്‍ 23ന് തുടങ്ങി

സപ്തംബര്‍ 23ന് തുടങ്ങി

സപ്തംബര്‍ 23ന് ഹരിദ്വാറിലെ തിക്കായത്ത് ഘട്ടില്‍ നിന്നാണ് പദയാത്ര തുടങ്ങിയത്. ഗ്രാമങ്ങളും പട്ടണങ്ങളും കടന്ന് പദയാത്ര ദില്ലി അതിര്‍ത്തിയിലെത്തിയപ്പോള്‍ പതിനായിരത്തിലധികം പേരാണ് സമരത്തിലുള്ളത്. ഗോണ്ട, ബാസ്തി, ഗൊരഖ്പൂര്‍ എന്നിവിടങ്ങളിലെ കര്‍ഷകരും പടിഞ്ഞാറന്‍ യുപിയിലെ കരിമ്പു കര്‍ഷകരും സമരത്തില്‍ മുന്‍നിരയിലുണ്ട്.

കര്‍ഷകരെ വളഞ്ഞിട്ടു തല്ലി

കര്‍ഷകരെ വളഞ്ഞിട്ടു തല്ലി

പോലീസിന്റെ ഇടപെടലോടെ തെരുവുയുദ്ധമാണ് നടന്നത്. പോലീസും അര്‍ധസൈനിക വിഭാഗവും ചേര്‍ന്നാണ് കര്‍ഷകരെ തടഞ്ഞത്. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയായിരുന്നു സമരം. പോലീസ് തടഞ്ഞതോടെ കര്‍ഷകര്‍ കുത്തിയിരുന്നാണ് ആദ്യം പ്രതിഷേധിച്ചത്. കര്‍ഷകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് പോലീസ് അഴിച്ചുവിട്ടു. കര്‍ഷകരെ വളഞ്ഞിട്ടു തല്ലുകയും ചെയ്തു.

70000ത്തോളം പേര്‍

70000ത്തോളം പേര്‍

രാജ്ഘട്ടിലെ ഗാന്ധി സമാധിക്ക് മുമ്പില്‍ ഒക്ടോബര്‍ രണ്ട് ഉപവാസമിരിക്കുകയായിരുന്നു സമരക്കാരുടെ ലക്ഷ്യം. 70000ത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്. പോലീസ് 20000 പേരെയാണ് പ്രതീക്ഷിച്ചത്. പോലീസ് നടപടിയില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

ചര്‍ച്ചകള്‍ വേഗത്തിലായി

ചര്‍ച്ചകള്‍ വേഗത്തിലായി

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ വസതിയിലേക്ക് കൃഷി മന്ത്രി രാധാ മോഹന്‍ സിങിനെ വിളിച്ചുവരുത്തി. കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി അതിര്‍ത്തികള്‍ സമരക്കാര്‍ വളഞ്ഞിരിക്കുകയാണ്. വിവിധ സംഘടനകള്‍ ഒരുമിച്ച് പ്രതിഷേധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ട്. പോലീസ് അതിക്രമം ബ്രിട്ടീഷ് കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

തെലങ്കാന കോണ്‍ഗ്രസിന് അഞ്ചുദിനം നിര്‍ണായകം; 40 സീറ്റ് നേതാക്കള്‍ക്ക്!! ഉടക്കിട്ട് ടിഡിപി

സൗദിയില്‍ വന്‍കിട പദ്ധതികള്‍ വരുന്നു; അതിവേഗ വിസകളും!! പ്രഖ്യാപനത്തില്‍ പ്രതീക്ഷ, അറിയേണ്ടവ

English summary
Kisan Kranti Padyatra: Tear Gas, Water Cannons Used by police to stop Thousands Of Protesting Farmers Try To Enter Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more