• search

അവർ കർഷകരല്ല; ഭൂരിഭാഗവും ആദിവാസികൾ, ലോങ് മാർച്ചിനെ അപമാനിച്ച് മുഖ്യമന്ത്രി, മാവോയിസ്റ്റുകളെന്ന് പൂനം

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മുംബൈ: രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെയെല്ലാം തകിടം മറിച്ചാണ് ഇപ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ലക്ഷത്തോളം കര്‍ഷകര്‍ പ്രതിഷേധത്തിന്റെ തീജ്യാല ഉയര്‍ത്തി നടന്ന ലോങ് മാർച്ച് മുംബൈയിൽ പ്രവേശിച്ചിരിക്കുന്നത്. സിപിഎമ്മിന് കാര്യമായയ മുന്നേറ്റമില്ലാത്ത ഒരു സംസ്ഥാനത്താണ് സംസ്ഥാന - കേന്ദ്ര, ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി വൻ കർഷക പ്രക്ഷോഭം ഉയർത്തികൊണ്ടുവന്നിരിക്കുന്നത്.

  25,000 കര്‍ഷകരെ അണിനിരത്തി സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ നാസിക്കില്‍ നിന്നും തുടങ്ങിയ ലോങ്ങ് മാര്‍ച്ച് ഇടക്ക് വച്ച് അവസാനിപ്പിക്കേണ്ടി വരുമെന്നാണ് സംസ്ഥാന ഭരണകൂടവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കരുതിയിരുന്നതെങ്കിലും എല്ലാം അസ്ഥാനത്താവുകയായിരുന്നു. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിനെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്ത് വന്നിരുന്നു.

  ആദിവാസികൾ... കർഷകരെന്ന് വിളിക്കാനാകില്ല

  ആദിവാസികൾ... കർഷകരെന്ന് വിളിക്കാനാകില്ല

  മഹാരാഷ്ട്രയിലെ കര്‍ഷക ജാഥയില്‍ അണിനിരന്നിരിക്കുന്നവരില്‍ ഭൂരിപക്ഷവും ആദിവാസകളാണ്. അതുകൊണ്ട് സാങ്കേതികമായി അവരെ കര്‍ഷകരെന്ന് വിളിക്കാനാവിലെന്ന് ഫട്‌നാവിസ് പറഞ്ഞത്. അതേസമയം മരം ചെയ്യുന്ന കര്‍ഷകരെ നഗര മാവോയിസ്റ്റുകള്‍ എന്നാണ് പൂനം അധിക്ഷേപിച്ചത്. എന്നാൽ ഭരണ പ്രതിപക്ഷ് ഭേദ്യമന്യേ നിരവദി പേർ ജാഥയ്ക്ക് അഭിവാദ്യമർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. പ്രമുഖ തമിഴ് സൂപ്പര്‍ താരങ്ങളായ പ്രകാശ് രാജും, മാധവനും കര്‍ഷക സമരത്തെ ഐതിഹാസിക സമരമായാണ് വിശേഷിപ്പിച്ചത്. ‘പൊള്ളയായ വാഗ്ദാനങ്ങളെ വിശ്വസിച്ചാണ് അവര്‍ നിങ്ങളെ അധികാരത്തിലേറ്റിയത്. ഇപ്പോള്‍ അവര്‍ വരുന്നത് നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു വഞ്ചിച്ച വാക്കുകളിലെ സത്യം തേടിയാണ്'. പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കർഷകരുടെ ആവശ്യങ്ങളെ പോസിറ്റീവായാണ് കാണുന്നതെന്നും പറയുകയായിരുന്നു.

  ഒരു ലക്ഷത്തോളം കർഷകർ

  ഒരു ലക്ഷത്തോളം കർഷകർ

  ഒരു ലക്ഷത്തോളം കര്‍ഷകരാണ് ലോങ് മാര്‍ച്ചില്‍ അണിചേരുന്നത്. ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കര്‍ഷക ജാഥ മുംബൈയിലെത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നതു കൂടാതെ വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

  പിന്തുണ കൂടിയപ്പോൾ ചർച്ചയ്ക്ക് ക്ഷണം

  പിന്തുണ കൂടിയപ്പോൾ ചർച്ചയ്ക്ക് ക്ഷണം

  അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിയത്. കര്‍ഷക സമരത്തിന് പിന്തുണയും ആള്‍ബലവും ഏറിയതോടെ കിസാന്‍ സഭ നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ താണെയില്‍ എത്തിയാണ് സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്. ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കര്‍ഷക ജാഥ മുംബൈയിലെത്തിയത്.

  പിന്തുണയുമായി ശിവസേനയും

  പിന്തുണയുമായി ശിവസേനയും


  നേരത്തെ സമരത്തിന് പിന്തുണയുമായി ശിവസേനയും വിവിധ ദളിത് സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെ തകര്‍ക്കുമെന്നാണ് ശിവസേന പ്രതികരിച്ചത്. മാര്‍ച്ചിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മഹാരാഷ്ട്ര നിയമസഭ ബഹിഷ്‌ക്കരിക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു. മാര്‍ച്ചിനെത്തുടര്‍ന്ന് സംസ്ഥാന ഭരണംതന്നെ ഉലയുന്ന സാഹചര്യമാണ് നിലവില്‍. ശിവസേനയുടെ നിലപാട് സൂചിപ്പിക്കുന്നതും അതാണ്. കര്‍ഷക മാര്‍ച്ച് മൂലം നഗരത്തിലെ ഗതാഗതം ഒരുവിധത്തിലും തടസപ്പെട്ടിട്ടില്ലെന്നും റോഡുകളൊന്നും അടയ്‌ക്കേണ്ടി വന്നിട്ടില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി. എത്ര സമാധാനപരമായ മാർച്ചാണ് കർഷകർ നടത്തിയതെന്ന് ഇതിൽ നിന്നും മനസിലക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ ബജറ്റ് സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭാ മന്ദിരം വളയാനായിരുന്നു പ്രക്ഷോഭകരുടെ തീരുമാനമെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതുണ്ടായേക്കില്ല. പകരം ഉച്ച കഴിഞ്ഞ് യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രക്ഷോഭകരെ അഭിസംബോധന ചെയ്യും.

  ഏഷ്യാനെറ്റ് മുതലാളി ബിജെപി ടിക്കറ്റില്‍ വീണ്ടും രാജ്യസഭയിലേക്ക്.. ബിജെപിക്ക് 18 എംപിമാർ

  ഉപ്പോളം വരില്ല ഉപ്പിലിട്ടത്! ബിഡിജെഎസ് ഇനി കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി ചേരുമോ?

  English summary
  Maharashtra Chief Minister Devendra Fadnavis today said his government was "sensitive and positive" towards the demands of farmers and tribals, who have marched from Nashik to Mumbai to draw the administration's attention towards their problems.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more