Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക മഹാപഞ്ചായത്ത് തിങ്കളാഴ്ച ദില്ലിയിൽ; ലക്ഷങ്ങൾ അണിനിരക്കുമെന്ന് സംയുക്ത കിസാൻ മോർച്ച

armers-1679236749.jpg -

ദില്ലി; മോദി സർക്കാരിനെതിരെയുള്ള രണ്ടാം കർഷക പോരാട്ടത്തിന് തയ്യാറെടുത്ത് കർഷകർ. ഡൽഹി രാംലീല മൈതാനത്ത് നടക്കുന്ന മഹാപഞ്ചായത്തോടെയായിരിക്കും സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുകയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന മഹാപഞ്ചായത്തിൽ ലക്ഷക്കണക്കിന് കർഷകർ അണിനിരക്കുമെന്നും നേതാക്കൾ അറിയിച്ചു.

2021 ഡിസംബർ 9-ന് രേഖാമൂലം നൽകിയ ഉറപ്പുകൾ കേന്ദ്രം പാലിക്കുകയും കർഷകർ നേരിടുന്ന വർദ്ധിച്ചുവരുന്ന പ്രതിസന്ധി ലഘൂകരിക്കാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകുകയും വേണമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നേരത്തേ കർഷക നിയമം റദ്ദാക്കണമെന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉയർത്തി ഒരു വർഷത്തോളം കർഷകർ ദില്ലിയിൽ പ്രക്ഷോഭം നയിച്ചിരുന്നു. എംഎസ്പി പാനൽ രൂപീകരിക്കുന്നതും കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ ഉറപ്പിനെ തുടർന്നായിരുന്നു പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാൽ വാഗ്ദാനം ചെയ്ത ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് നേതാക്കൾ വിമർശിച്ചു.

കേന്ദ്രം രൂപീകരിച്ച എംഎസ്പി കമ്മിറ്റി കർഷകരുടെ ആവശ്യങ്ങൾക്ക് വിരുദ്ധമാണെന്നും സമിതി പിരിച്ചുവിടണമെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.പെൻഷൻ, കടം എഴുതിത്തള്ളൽ, കർഷക സമരത്തിനിടെ മരിച്ചവർക്കുള്ള നഷ്ടപരിഹാരം, വൈദ്യുതി ബിൽ പിൻവലിക്കൽ എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.

'ജെപിസിയിൽ പരാമർശിച്ചിട്ടുള്ള വൈദ്യുതി ഭേദഗതി ബിൽ 2022 പിൻവലിക്കണം. എസ്‌കെഎമ്മുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയുള്ളൂവെന്ന് കേന്ദ്രം രേഖാമൂലം ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെയാണ് ബിൽ അവതരിപ്പിച്ചതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+