ചുംബന നായിക നടി അരുന്ധതി റാങ്ക് ജേതാവ്
ഹൈദരബാദ്: സഹപാഠികളെയെല്ലാം ചുംബിച്ച് ചുംബന നായികയായി സോഷ്യല്‍ മീഡിയകളിലൂടെ വൈറലായി പടരുന്ന നടി അരുന്ധതി പഠനത്തിലും കലാ മത്സരങ്ങളിലുമെല്ലാം ഒന്നാം സ്ഥാനം നേടിയ മിടുക്കി. കേരള സര്‍വകലാശാല ബി.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ എക വിദ്യാര്‍ത്ഥിയാണ് അരുന്ധതി.
കൂടാതെ, സ്‌കൂള്‍ കലോത്സവങ്ങളിലും അരുന്ധതി മികവു തെളിയിച്ചിരുന്നു. ഉപജില്ലാ, ജില്ലാ കലോത്സവങ്ങളില്‍ മത്സരിച്ച ഇനങ്ങളിലെല്ലാം ഒട്ടേറെ സമ്മാനങ്ങള്‍ നേടിയ അരുന്ധതി, ഹയര്‍സെക്കന്‍ഡറി കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റും നേടിയിരുന്നു. പ്ലസ് ടു പരീക്ഷയിലും അരുന്ധതി മുഴുവന്‍ മാര്‍ക്കും നേടി മിടുക്കു തെളിയിച്ചു.

ഉപരിപഠനാര്‍ത്ഥമാണ് അരുന്ധതി ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെത്തിയത്. നേരത്തെയും പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യം കാണിച്ചിരുന്ന അരുന്ധതി സദാചാര പോലീസിന്റെ അക്രമത്തില്‍ പ്രതിഷേധിക്കാനായി കൊച്ചിയില്‍ കിസ്സ് ഓഫ് ലവ് എന്ന പരിപാടി സംഘടിപ്പിക്കുന്നതറിഞ്ഞ് അതേ മാതൃകയുള്ള സമരത്തിന് ഹൈദരാബാദിലും നേതൃത്വം കൊടുക്കുകയായിരുന്നു.
ലിപ്സ്റ്റിക് തേച്ച ചുണ്ടുകളാല്‍ പരസ്പരം ചുംബിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അരുന്ധതി തന്നെ തന്റെ സഹപാഠികളില്‍ മിക്കവരെയും ചുംബിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞ ചിത്രങ്ങളില്‍ വ്യക്തമാണ്. ചുണ്ടുകളില്‍ ചുംബിച്ച് പ്രതിഷേധ പരിപാടിയുടെ ഭാഗമായ അരുദ്ധതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.












Click it and Unblock the Notifications