Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരാബാദിലും മുംബൈയിലും ചുംബനക്കൂട്ടായ്മ; എബിവിപിയുടെ ആക്രമണം...ചിത്രങ്ങള്‍

ഹൈദരാബാദ്/മുംബൈ: കേരളത്തിലെ ചുംബനക്കൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദിലും മുംബൈയിലും ചുംബനക്കൂട്ടായ്മകള്‍ നടന്നു. കേരളത്തിലേതുപോലെ ഹൈദരാബാദിലും സംഘര്‍ഷ ഭരിതമായിരുന്നു സംഭവം.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അമ്പതോളം മലയാളികളുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. മുന്നൂറ്റി അമ്പതോളം പേര്‍ പങ്കെടുത്തു. ചുംബനക്കൂട്ടായ്മയില്‍ പങ്കെടുക്കുന്നവരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പിന്നീട് സംരക്ഷണമൊരുക്കിയത്.

ഐഐടി ബോംബേയിലും കൂട്ടായ്മ നടന്നു, വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

ഹൈദരാബാദില്‍

ഹൈദരാബാദില്‍

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു ചുംബനക്കൂട്ടായ്മ. മലയാളികളായിരുന്നു നേതൃത്വം നല്‍കിയത്.

എബിവിപിയുടെ ആക്രമണം

എബിവിപിയുടെ ആക്രമണം

സദാചാര പോലീസിനെതിരെ ഒരു കൂട്ടായ്മ എന്ന രീതിയില്‍ തുടങ്ങിയ പരിപാടി ചുംബനക്കൂട്ടായ്മയായത് എബിവിപിയുടെ ആക്രമണം തുടങ്ങിയതോടെ ആയിരുന്നു.

പ്രതിഷേധം തുടങ്ങിയതിങ്ങനെ

പ്രതിഷേധം തുടങ്ങിയതിങ്ങനെ

എബിവിപിയുടെ പ്രതിഷേധം തുടങ്ങിയത് ഇങ്ങനെയായിരുന്നു.

എസ്എഫ്‌ഐ

എസ്എഫ്‌ഐ

എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം തുടങ്ങിയപ്പോള്‍ സമരക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നീട് സംഘര്‍ഷം എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മിലായി.

 പോലീസ് അവിടേയും

പോലീസ് അവിടേയും

ഹൈദരാബാദിലും പോലീസ് സമരത്തെ എതിര്‍ത്ത് ആക്രമിക്കാന്‍ വന്നവര്‍ക്കൊപ്പമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

വാര്‍ത്തകള്‍ പടര്‍ന്നു

വാര്‍ത്തകള്‍ പടര്‍ന്നു

ഹൈദരാബാദിലെ പ്രദേശിക മാധ്യമങ്ങള്‍ വന്‍ പ്രധാന്യമാണ് ചുംബനക്കൂട്ടായ്മക്ക് നല്‍കിയത്.

ആവേശം അലതല്ലി

ആവേശം അലതല്ലി

വിവിധ സംസഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഈ കൂട്ടായ്മയില്‍ പങ്കാളികളായി. എല്ലായിടത്തും സദാചാര പോലീസ് ഒരു പ്രശ്‌നമാണെന്നാണ് ഇത് നല്‍കുന്ന സൂചനയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മുംബൈയില്‍

മുംബൈയില്‍

ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥികളും ചുംബനക്കൂട്ടായ്മ നടത്തി. ഇവിടെ പക്ഷേ അക്രമ സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+