കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കിസ് ഓഫ് ലൗ... എംഎല്‍എമാര്‍ കുരുക്കില്‍, ഗ്രാമത്തില്‍ കൂട്ട ചുംബനം!! വീഡിയോ വൈറല്‍

ജാര്‍ഖണ്ഡിലാണ് സംഭവം അരങ്ങേറിയത്

  • By Desk
Google Oneindia Malayalam News

റാഞ്ചി: കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കി പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറിയ സംഭവമായിരുന്നു കിസ് ഓഫ് ലൗ പ്രതിഷേധം. ചുംബന സമരത്തിനു കേരളത്തില്‍ നേതൃത്വം നല്‍കിയത് രാഹുല്‍ പശുപാലനും ഭാര്യ രശ്മി നായരുമായിരുന്നു.

ചുംബന സമരത്തിനെതിരേ വലിയ തോതില്‍ പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ അനുകൂലിച്ചും ചിലര്‍ രംഗത്തുവന്നിരുന്നു. ഒടുവില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ഇരുവരും പിടിയിലായതോടെ ചുംബന സമരവും മറ്റും വിസ്മൃതിയിലാവുകയായിരുന്നു.

ഇപ്പോളിതാ ഏറെ കാലത്തിനു ശേഷം വീണ്ടുമൊരു ചുംബന വിവാദം നടന്നിരിക്കുന്നു. കേരളത്തിലല്ല, ഇത്തവണ ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. ചുംബന സമരമല്ല, മറിച്ച് ചുംബന മല്‍സരമാണ് ഇവിടെ അരങ്ങേറിയത്.

ചുക്കാന്‍ പിടിച്ചത് എംഎല്‍എമാര്‍

ചുക്കാന്‍ പിടിച്ചത് എംഎല്‍എമാര്‍

ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ (ജെഎംഎം) രണ്ട് എംഎല്‍എമാരാണ് ചുംബന മല്‍സരം സംഘടിപ്പിച്ച് പുലിവാല്‍ പിടിച്ചത്. ഇരുവരെയും നിയമസഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ബിജെപി രംഗത്തു വന്നു കഴിഞ്ഞു.
സന്തല്‍ പര്‍ഗാനയിലെ ലിത്തിപറയില്‍ നിന്നുള്ള എംഎല്‍എയായ സൈമണ്‍ മറാന്‍ഡിയും മറ്റൊരു എംഎല്‍എയായ സ്റ്റീഫന്‍ മറാന്‍ഡിയുമാണ് ചുംബന മല്‍സരം സംഘടിപ്പിച്ചത്.

ആദിവാസികളുടെ ചുംബനം

ആദിവാസികളുടെ ചുംബനം

പാക്കൂരിലുള്ള ദുമാരിയ ഗ്രാമത്തിലാണ് ഡിസംബര്‍ 10ന് ചുംബന മല്‍സരം സംഘടിപ്പിച്ചത്. ആദിവാസികളുടെ വാര്‍ഷികോല്‍സവത്തിലായിരുന്നു ഇത്തരമൊരു രസകരമായ മല്‍സരം. എല്ലാ വര്‍ഷവും ഇവിടെ വാര്‍ഷിക പരിപാടികള്‍ നടക്കാറുണ്ടെങ്കിലും ചുംബനമല്‍സരം ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.
ദമ്പതിമാര്‍ക്കിടയിലെ സ്‌നേഹം ഊട്ടി വളര്‍ത്താന്‍ ഈ ചുംബന മല്‍സരം കൊണ്ട് സാധിക്കുമെന്നാണ് എംഎല്‍എ സൈമണ്‍ മറാന്‍ഡി ചടങ്ങില്‍ പറഞ്ഞത്.
ആദിവാസികള്‍ക്കിടയില്‍ വിവാഹമോചനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതു കുറയ്ക്കാനും ഈ മല്‍സരം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

ആദിവാസി ദമ്പതികളുടെ ചുംബന വീഡിയോ ഇതിനകം വൈറലായി മാറിയിട്ടുണ്ട്. ദമ്പതികള്‍ ചുംബിക്കുമ്പോള്‍ നാട്ടുകാര്‍ ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് സൈമണ്‍ മറാന്‍ഡിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 20 ദമ്പതികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ഇവര്‍ക്കിടയിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മല്‍സരം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചുംബന മല്‍സരം കഴിഞ്ഞാണ് സ്റ്റീഫന്‍ മറാന്‍ഡി വേദിയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസി സമൂഹത്തിന് അപമാനം

ആദിവാസി സമൂഹത്തിന് അപമാനം

സംഭവം ആദിവാസി സമൂഹത്തിനു തന്നെ അപമാനമുണ്ടാക്കുന്നതാണെന്നാണ് ജാര്‍ഖണ്ഡ് മന്ത്രിയും ബിജെപി നേതാവുമായ നീല്‍കാന്ത് സിങ് മുണ്ട പ്രതികരിച്ചത്. ചുംബന സമരത്തിലെ വിജയികള്‍ക്കു സമ്മാനം നല്‍കിയ സൈമണ്‍ മറാന്‍ഡിയുടെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.
സൈമണ്‍ മറാന്‍ഡിയും സ്റ്റീഫന്‍ മറാന്‍ഡിയും ചേര്‍ന്ന് സന്തല്‍ പര്‍ഗാന വിഭാഗത്തിന്റെ സംസ്‌കാരത്തെയാണ് ഇത്തരമൊരു സമരത്തിലൂടെ അപമാനിച്ചിരിക്കുന്നതെന്നു ബിജെപിയുടെ ജാര്‍ഖണ്ഡ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഹേംലാല്‍ മുര്‍മു ആരോപിച്ചു.

English summary
Jharkhand MLAs land in trouble after organising kissing competition in tribal area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X