Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു

ദില്ലി: പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കുട്ടികള്‍ മരിച്ചു. ഒരാഴ്ചക്കിടെ ദില്ലിയില്‍ സംഭവിക്കുന്ന നാലാമത്തെ മരണമാണിത്. സാഞ്ചി ഗോയല്‍ (4), ഹാരി(3) എന്നീ കുട്ടികളാണ് സ്വാതന്ത്ര്യദിനത്തില്‍ മരിച്ചത്.ഒരേ ദിവസത്തില്‍ രണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സമാന സാഹചര്യത്തില്‍ അപകടം സംഭവിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ മാതാപിതാക്കള്‍ക്കൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാഞ്ചി ഗോയല്‍ എന്ന നാലു വയസ്സുകാരിയുടെ കഴുത്തില്‍ നൂല്‍ കുടുങ്ങുകയായിരുന്നു. കാറില്‍ നിന്നും തല പുറത്തേക്കിട്ട് കാഴ്ച കാണുന്നതിനിടയിലാണ് അപകടം നടന്നത്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്ന യാത്രക്കിടെ മരണം സംഭവിച്ചിരുന്നു.

 manja

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം 10 കിലോ മീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് അടുത്ത അപകടവും സംഭവിച്ചത്. രാത്രി 8 മണിയോടെ മാതാപിതാക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹാരിയുടെ(3) കഴുത്തില്‍ നൂല്‍ കുടുങ്ങി അമിതമായി രക്തസ്രാവം സംഭവിക്കുകയും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരണം സംഭവിക്കുകയും ചെയ്തു.

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളാണ് പട്ടം പറത്തിയത്. ഇതിന് ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച എന്ന പ്ലാസ്റ്റിക് നൂലാണ് അപകടത്തിന് കാരണമാകുന്നത്. പൊട്ടിപോയ പട്ടങ്ങളില്‍ നിന്നും പലയിടത്തായി തങ്ങി നില്‍ക്കുന്ന നൂലുകള്‍ കുരുങ്ങി നാല് പേര്‍ മരിക്കുകയും പോലീസുക്കാരനടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിരുന്നു. നിരവധി പക്ഷികളാണ് നൂല്‍ കഴുത്തില്‍ കുരുങ്ങി ചത്തു വീഴുന്നത്.

അപകടങ്ങള്‍ ആവര്‍ത്തിച്ചത്തോടെ ഗ്ലാസ്സ്, മെറ്റല്‍ ആവരണത്തോടെയുള്ള നൂലുകള്‍ ഉപയോഗിക്കരുത് എന്ന് ദില്ലി സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്. ചൈനീസ് നൂലിന് പകരം സാധരണ കോട്ടണ്‍ നൂലുകള്‍ ഉപയോഗിക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്. ചൈനീസ് നൂലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയോ അഞ്ച് വര്‍ഷം തടവോ ശിക്ഷ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+