തെലങ്കാന സർക്കാരുമായി നിർണായക ചർച്ച; മന്ത്രിക്കൊപ്പം ഉച്ചഭക്ഷണം, സംഘം നാളെ കേരളത്തിലേക്ക് മടങ്ങും
ഹൈദരാബാദ്: കേരളത്തിലെ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിന് പിന്നാലെ തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ കിറ്റക്‌സ് എംഡി സാബു എം ജേക്കബും സംഘവും ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങും. തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ സംഘം ഇന്ന് ഉച്ചയോടെയാണ് ഹൈദരാബാദില്‍ എത്തിയത്.
തുടര്‍ന്ന് വ്യവസായ മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് പുതിയ സംരംഭം ആരംഭിക്കുമ്പോഴുണ്ടാകുന്ന സൗകര്യങ്ങളെ കുറിച്ചും നിലവിലുള്ള വ്യവസായ സാഹചര്യങ്ങളെ കുറിച്ചും മന്ത്രി സംഘത്തോട് വിശദീകരിച്ചു.

ചര്‍ച്ചകള്‍ക്ക് ശേഷം കക്കാതിയ മെഗ ടെസ്‌റ്റോല്‍സ് പാര്‍ക്ക് സന്ദര്‍ശിച്ച വ്യവാസയ സാഹചര്യം സംഘം വിലയിരുത്തി. വൈകീട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. നാളെ രാവിലെ തെലങ്കാന ടെക്‌സ്‌റ്റൈല്‍ മില്‍സ് അസോസിയേഷനുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. നാളെ മന്ത്രിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും സംഘം മടങ്ങുക.
അതേസമയം, യാത്രയ്ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാരിനെതിരെ സാബു എം ജേക്കബ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. താന്‍ കേരളത്തെ ഉപേക്ഷിച്ച് പോകുന്നതല്ല തന്നെ ചവിട്ടി പുറത്താക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേരളം വിട്ട് പോകുമെന്നും ഒരിക്കലും കരുതിയതല്ല. തന്നെ മൃഗത്തെപ്പോലെ വേട്ടയാടിയെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.
പിടിച്ച് നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനല്ല ഈ യാത്ര. 3,500 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ചുവെന്ന് താന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ പോലും തിരിഞ്ഞ് നോക്കിയില്ല അത്തരത്തിലൊരു നിക്ഷേപം മുന്നോട്ട് വെച്ചട്ടില്ലെന്ന മട്ടിലായിരുന്നു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications