കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജെ ജോര്‍ജ്ജ്: കര്‍ണാടക രാഷ്ട്രീയത്തിലെ 'മണിബാഗ്' ആയ കോട്ടയംകാരന്‍, 'സിദ്ധു'വിന്റെ വിശ്വസ്തന്‍!

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തണലേറ്റി സംരക്ഷിച്ചു വളര്‍ത്തിയ മലയാളി മന്ത്രിയാണ് കെ.ജെ ജോര്‍ജ്ജ്. മന്ത്രിയ്ക്ക് ആഭ്യന്തര സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സിദ്ധരാമയ്യ ബെംഗളൂരു നഗര വികസന വകുപ്പെന്ന പ്രത്യേക വകുപ്പു തന്നെ ജോര്‍ജ്ജിനായി രൂപവത്ക്കരിച്ചു. ഒടുവില്‍ നിവൃത്തികേടുകൊണ്ട് സിദ്ധുവിന് മന്ത്രിസഭയിലെ വിശ്വസ്തന്റെ രാജി സ്വീകരിക്കേണ്ടതായും വന്നു.

കര്‍ണ്ണാടകത്തിലെ മലയാളികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഏറെ സുപരിചിതനാണ് രണ്ടു ദിവസം മുന്‍പ് രാജിവെച്ച മന്ത്രി കെ.ജെ ജോര്‍ജ്ജ് .കര്‍ണ്ണാടക വികസന നഗരാസൂത്രണ വകുപ്പ് മന്ത്രിയായി തുടരുന്നതിനിടെയാണ് കുടക് ഡി വൈ എസ് പി ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ആരോപണത്തെ തുടര്‍ന്ന് ജോര്‍ജ്ജിന്റെ രാജി. കര്‍ണ്ണാടക രാഷ്ട്രീയത്തിലെ മണിബാഗ് ആയ രാഷ്ട്രീയക്കാരനെന്നറിയപ്പെടുന്ന ജോര്‍ജ്ജ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന കക്ഷിയും സിദ്ധരാമയ്യയുടെ വിശ്വസ്തനുമായി മാറിയതിങ്ങനെയാണ്...

ഹൈദരാബാദ് ടെക്കി യുഎസില്‍ റൂംമേറ്റിന്റെ കുത്തേറ്റു മരിച്ചുഹൈദരാബാദ് ടെക്കി യുഎസില്‍ റൂംമേറ്റിന്റെ കുത്തേറ്റു മരിച്ചു

കോട്ടയത്തു നിന്നും കുടകിലേയ്ക്ക്

കോട്ടയത്തു നിന്നും കുടകിലേയ്ക്ക്

കോട്ടയത്തു നിന്ന് കുടകിലേയ്ക്കു കുടിയേറിയ കര്‍ഷക കുടുംബത്തിലാണ് കെ.ജെ ജോര്‍ജ്ജിന്റെ ജനനം. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച അതി വേഗത്തിലായിരുന്നു. 1968 ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ജോര്‍ജ്ജ് അടുത്ത വര്‍ഷം തന്നെ ഗോണിഗുപ്പയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റും വിരാജ് പേട്ട താലൂക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമായി .പിന്നീടാണ് പ്രവര്‍ത്തന മണ്ഡലം ബെംഗളൂരുവിലേക്കു മാറ്റുന്നത്.

1985 ല്‍ നിയമസഭയില്‍

1985 ല്‍ നിയമസഭയില്‍

1985 ല്‍ ആദ്യമായി നിയമസഭയിലെത്തിയ ജോര്‍ജ്ജിന് ബംഗാരപ്പ , വീരേന്ദ്ര പാട്ടില്‍ മന്ത്രിസഭകളില്‍ അംഗവുമാവാന്‍ കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബെംഗളൂരിലെ സര്‍വ്വജ്ഞ നഗര്‍ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയത് ഏറ്റവും പ്രധാനപ്പെട്ട വകുപ്പായ ആഭ്യന്തരവും.

ഡികെ രവിയുടെ മരണം

ഡികെ രവിയുടെ മരണം

ഐഎ എസ് ഉദ്യോഗസ്ഥനായിരുന്ന ഡികെ രവിയുട മരണവുമായി ബന്ധപ്പെട്ടുളള ആരോപണങ്ങളെ തുടര്‍ന്ന് ജോര്‍ജ്ജ് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളായ ജനതാദളും ബിജെപിയും നേരത്തേ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് ജോര്‍ജ്ജിനെ സംരക്ഷിച്ചത് മുഖ്യമന്തി സിദ്ധരാമയ്യയായിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു

ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചപ്പോളും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടായി പ്രതിപക്ഷം ആരോപിച്ചു .അപ്പോളും സിദ്ധരാമയ്യ ജോര്‍ജ്ജിനെ അനുകൂലിച്ച് പല ന്യായീകരണങ്ങളുമായി രംഗത്തെത്തി.

ഗണപതിയുടെ ആത്മഹത്യ

ഗണപതിയുടെ ആത്മഹത്യ

ഡിവൈ എസ് പി ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിരന്തരം ജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ടപ്പോള്‍ സിദ്ധരാമയ്യക്കു വേറെ വഴിയില്ലായിരുന്നു. തന്റെ ആത്മഹത്യയ്ക്കു കാരണം മന്ത്രി കെ ജെ ജോര്‍ജ്ജുള്‍പ്പെടെയുളളവരാണെന്നു ഗണപതി ആത്മഹത്യകുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.ജോര്‍ജ്ജിന്റെ മകനെകുറിച്ചും ഗണപതി ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു

ആഭ്യന്തരം നഷ്ടമായി

ആഭ്യന്തരം നഷ്ടമായി

പാര്‍ട്ടിയിലെ വിഭാഗീയത തണുപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ജി പരമേശ്വരയ്ക്ക് സംസ്ഥാന മന്ത്രിസഭയില്‍ അംഗത്വം നല്‍കിയപ്പോഴാണ് ജോര്‍ജ്ജിന് ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം നഷ്ടമായത്.

കര്‍ണ്ണാടക രാഷ്ട്രീയത്തിലെ മണി ബാഗ്

കര്‍ണ്ണാടക രാഷ്ട്രീയത്തിലെ മണി ബാഗ്

കര്‍ണ്ണാടക രാഷ്ട്രീയത്തിലെ മണിബാഗ് ആയ രാഷ്ട്രീയക്കാരനായാണ് ജോര്‍ജ്ജ് അറിയപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സംസ്ഥാനത്ത് ജോര്‍ജ്ജിന് ശക്തനായ മറ്റൊരെതിരാളി ഇല്ലെന്നു തന്നെ പറയാം. നിരവധി സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റേതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധം

കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധം

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുമായും ജോര്‍ജ്ജ് നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ ക്രമക്കേടുകള്‍

റിയല്‍ എസ്റ്റേറ്റ് രംഗത്തെ ക്രമക്കേടുകള്‍

റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ജോര്‍ജ്ജിന് അനധികൃത ഇടപാടുണ്ടെന്ന ആരോപണങ്ങളും ശക്തമായിരുന്നു.

ജോര്‍ജ്ജിന്റെ രാജിയോടെ തീരുമോ

ജോര്‍ജ്ജിന്റെ രാജിയോടെ തീരുമോ

ജോര്‍ജ്ജിന്റെ രാജിയോടെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് മന്ത്രിസഭ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ അവസാനിക്കുമെന്നു കരുതാനാകില്ല .ഒരാഴ്ച്ചക്കുള്ളില്‍ രണ്ടു പോലീസുദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഒന്നൊഴിയുമ്പോള്‍ മറ്റൊന്നെന്ന നിലയിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രശനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത്.

English summary
former karnataka minister kj george was known as powerful and rich minister of state .he born and briught up in kerala ,and later he shifted to karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X