കോണ്‍ഗ്രസിന്‍റെ പരാജയം നേരത്തേ ഉറപ്പിച്ചിരുന്നു, തുറന്ന് പറഞ്ഞ് മുതിര്‍ന്ന നേതാവ്
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കോണ്‍ഗ്രസ് നേരിടുമെന്ന് നേരത്തേ തന്നെ അറിയമായിരുന്നുവെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മകനും കോണ്‍ഗ്രസ് നേതാവുമായി സന്ദീപ് ദീക്ഷിത്. കോണ്‍ഗ്രസിന്‍റെ പരാജയപ്പെടുമെന്ന് തനിക്ക് ഉറപ്പായിരുന്നു. ആറ് മാസം മുന്‍പ് തന്നെ ഇത് തനിക്ക് ബോധ്യമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
ദില്ലി സംഘടന നേതൃത്വം കാണിച്ച അലസത, സംസ്ഥാന നേതൃത്വത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍, എഐസിസി ഭാരവാഹികള്‍ എന്നിവര്‍ക്കെല്ലാം പാര്‍ട്ടിയുടെ പരാജയത്തില്‍ നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് സന്ദീപ് കുറ്റപ്പെട്ടുത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ നേതൃത്വത്തിന്‍റെ നടപടിക്കെതിരെ നേരത്തേ തന്നെ സന്ദീപ് രംഗത്തെത്തിയിരുന്നു.

അതേസമയം ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്. കോണ്‍ഗ്രസിന്‍റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Recommended Video
ഇക്കുറിയും കനത്ത തിരിച്ചടിയാണ് ദില്ലിയില്‍ കോണ്‍ഗ്രസ് നേരിട്ടത്. എക്സിറ്റ് പോളുകള്‍ രണ്ട് സീറ്റുകള്‍ എങ്കിലും കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നു. എന്നാല്‍ ഒരിടത്ത് പോലും മുന്നേറാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ദില്ലിയില്‍ കോണ്‍ഗ്രസ് സംപൂജ്യരായിരുന്നു.












Click it and Unblock the Notifications