Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നരക്കോടിയുടെ വീട്; ഹൈവേക്കായി പൊളിക്കണം; പഞ്ചാബിലെ കര്‍ഷകന്റെ അടിപൊളി പ്രയോഗം

സംഗൂര്‍: സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്‌നമാണ്. കഠിനാധ്വാനം ചെയ്യുന്ന ഓരോ തുകയും സ്വരുക്കൂട്ടിയാണ് നമ്മളില്‍ ഓരോരുത്തരും ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നത്. എന്നാല്‍ ഇങ്ങനെ പണി ഒരു ഭവനം ഒരു സുപ്രഭാദത്തില്‍ പൊളിച്ചുനീക്കാന്‍ പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ മാനസീകാവസ്ഥ. പഞ്ചാബില്‍ നിന്നുള്ള ഒരു കര്‍ഷകനും ഇതേ മാനസികാവസ്ഥയിലൂടെയാണ് കുറച്ച് ദിവസം വരെ കടന്നുപോയത്.

1

ഒന്നരക്കോടി രൂപയോളം ചെലവഴിച്ച് നിര്‍മ്മിച്ച വീട് ഹൈവെ വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നഷ്ടപരിഹാരം ലഭ്യമാകുമെങ്കിലും, തന്റെ ഏറെ കാലത്തെ സ്വപ്‌നം ഒറ്റ ദിവസം കൊണ്ട് പൊളിച്ചുനീക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇപ്പോള്‍ വീടിരിക്കുന്ന സ്ഥലത്ത് നിന്ന് 500 അടി മാറിയാല്‍ ഹൈവേയുടെ സ്ഥലത്ത് നിന്ന് ഒഴിവാകും.

2

അതുകൊണ്ട് ഇപ്പോള്‍ ആ വീട് 500 അടി അകലേക്ക് മാറ്റുകയാണ്. സന്‍ഗ്രൂരിലെ റോഷന്‍വാല ഗ്രാമത്തിലെ തന്റെ വയലില്‍ നിര്‍മ്മിച്ച സുഖ്വീന്ദര്‍ സിംഗ് സുഖിയുടെ വീട്, യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രത്തിന്റെ ഭാരത്മാല പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേയുടെ വഴിയിലാണെന്ന് അധികൃതര്‍ പറയുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലൂടെ എക്സ്പ്രസ് വേ കടന്നുപോകും

3

4

വയലില്‍ നിന്ന് വീട് ജാക്കിവച്ച് ഉയര്‍ത്തി വലിച്ചുനീക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഈ വീട് പണിയാന്‍ എനിക്ക് രണ്ട് വര്‍ഷവും 1.5 കോടി രൂപയും വേണ്ടി വന്നു. ഇത് എന്റെ സ്വപ്ന പദ്ധതിയാണ്, മറ്റൊരു വീട് നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

5

ഡല്‍ഹി-അമൃത്സര്‍-കത്ര ദേശീയ പാത ഒരു വലിയ പദ്ധതിയാണ്, ഇത് പൂര്‍ത്തിയായാല്‍, ഡല്‍ഹിയില്‍ നിന്ന് പഞ്ചാബ് വഴി ജമ്മു കശ്മീരിലേക്കുള്ള യാത്രക്കാരുടെ സമയവും പണവും ഊര്‍ജവും ലാഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+