അഞ്ചിടത്ത് ആരൊക്കെ: നിയമസഭ തിരഞ്ഞെടുപ്പ് ഫലം അറിയാം ഡെയ്‌ലിഹണ്ടിനോടൊപ്പം
കേരളത്തോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം മെയ് 2 ന് രാവിലെ എട്ട് മണി മുതല്‍ പുറത്ത് വന്ന് തുടങ്ങും. കേരളത്തില്‍ ഭരണം പിടിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ മത്സരം നടന്നപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഭരണത്തുടര്‍ച്ചയെന്ന് എല്‍ഡിഎഫ് ഉറപ്പിക്കുമ്പോള്‍ ഭരണമാറ്റമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം.
രാജ്യം തന്നെ ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ജനവിധിയാണ് ബംഗാളിലേത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഹാട്രിക് അടിക്കുമോ അതോ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി അധികാരം പിടിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും.
തമിഴ്നാടിനെ സംബന്ധിച്ച് ജയലളിത-കരുണാനിധി കാലഘട്ടത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആര് വിജയം നേടും എന്നത് ദ്രാവിഡ കക്ഷികളെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ കാര്യമാണ്. ബിജെപി-എഐഎഡിഎംകെ സംഖ്യവും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ഭരണം പിടിക്കുമെന്നമാണ് ഇരു സഖ്യങ്ങളുടേയും അവകാശവാദം.

കോൺഗ്രസ് സർക്കാർ വീണതിന് ശേഷം രാഷ്ട്രപതിയുടെ ഭരണത്തിൻ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ ബിജെപിക്ക് ഇത്തവണ വലിയ പ്രതീക്ഷയാണ് ഉള്ളത്. പരമ്പരാഗതമായി കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കുന്ന കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും എഐഎന്‍ആര്‍ കോണ്‍ഗ്രസ് സഖ്യത്തിലൂടെ ഇത്തവണ ഭരണം പിടിക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍. മറുവശത്ത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാണ് പുതുച്ചേരിയിലും മത്സരിച്ചത്
വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോള്‍ എന്ത് വിലകൊടുത്തും ഭരണത്തില്‍ തിരിച്ചെത്തുമെന്ന വാശിയിലായിരുന്നു കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഉള്‍പ്പടെ ഈ വീറും വാശിയും രണ്ട് ഭാഗത്തും പ്രകടമായിരുന്നു.
ഈ അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം മെയ് 2 ന് പുറത്ത് വരുമ്പോള്‍ വിപുലമായ കവറേജാണ് വായനക്കാര്‍ക്കായി ഡെയ്‌ലിഹണ്ട് ഒരുക്കിയിരിക്കുന്നത്. കേവലം സീറ്റുകളുടെ എണ്ണത്തിനപ്പുറം വിശകലനങ്ങള്‍, വോട്ടിങ് പാറ്റേണ്‍, മുന്‍ തിരഞ്ഞെടുപ്പുകളിലെ ചിത്രം എന്നിവയടങ്ങിയ വിശദമായ ഡാറ്റയും ഡെയ്‌ലിഹണ്ട് വായനക്കാരിലേക്ക് എത്തിക്കുന്നു. സീറ്റുകളുടെ എണ്ണം അറിഞ്ഞ് തുടങ്ങുമ്പോള്‍ തന്നെ കൃത്യവും വ്യക്തവുമായ തിരഞ്ഞെടുപ്പ് വിശകലനങ്ങളാണ് ഡെയ്‌ലിഹണ്ടിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തുക.
സാധാരണ വായനക്കാര്‍ മുതല്‍ രാഷ്ട്രീയ വിദഗ്ദ്ധര്‍ക്ക് വരെ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ലളിതവും വിശദവുമായ തരത്തിലുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാവും ഒരോ തിരഞ്ഞെടുപ്പ് വിശകലനങ്ങളും. ഇതോടൊപ്പം തന്നെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വരുന്ന ഫലങ്ങളുടെ വിവരങ്ങള്‍ സംസ്ഥാനം, മണ്ഡലം, പാര്‍ട്ടി എന്നിവയുടെ അടിസ്ഥാനത്തില്‍ തത്സമയം നിങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ, ട്വിറ്ററിലെ ട്രെൻഡുകൾ, തത്സമയ വീഡിയോകൾ, വൈറൽ ട്രോളുകള്‍, ട്രെൻഡിങ് സ്റ്റോറികളും വീഡിയോകളും എന്നിവ ഉള്‍പ്പടെ അതിവിപുലമായ ഒരു കവറേജാണ് വോട്ടിങ് ദിനത്തില്‍ ഡെയ്‌ലിഹണ്ട് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നിവ പേരുനൽകേണ്ട ചില കാര്യങ്ങൾ മാത്രമാണ്. അപ്പോള്‍ ഈ വോട്ടെണ്ണല്‍ ദിനം എവര്‍ക്കും ഡെയ്‌ലിഹണ്ടിനൊപ്പം ആസ്വദിക്കാം.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications